കാലിക്കറ്റ് വിസി അധികാര പരിധിക്ക് പുറത്ത് നടത്തുന്നത് നിയമ വിരുദ്ധം- സിൻഡിക്കേറ്റംഗം .

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വ്വക ലാശാലാവൈസ് ചാന്‍സലര്‍ അ ധികാര പരിധിക്ക് പുറത്തു നട ത്തുന്നപ്ര വര്‍ത്തനം നിയമവിരു ദ്ധം – സിൻഡിക്കേറ്റംഗം.സിന്‍ഡി ക്കേറ്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ ഇന്നു നടത്താ ന്‍ തീരുമാനിച്ച ഹിയറിംഗിൻ്റെ പ ശ്ചാത്തലത്തിൽ സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് ചാന്‍സ ലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മ ദ് ഖാന് നൽകിയ പരാതിയിലാണ് പരാമർശം.വൈസ് ചാന്‍സലര്‍ ത ന്റെ അധികാരപ രിധിക്കപ്പുറത്തു ള്ള പ്രവര്‍ത്തനം നടത്തുകയാണ്. സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിജയികളുടെ പേരുവിവരം വ്യക്തമാക്കി വി ജ്ഞാപനം പുറത്തിറക്കിയതാണ്. തിരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കേ റ്റ് അംഗങ്ങളെ സര്‍വകലാശാലാ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തു കയും ചെയ്തു. അതിലേറെ ഇന്ന് നടത്തുന്ന ഹിയറിംഗ് യൂനിവേഴ്‌ സിറ്റി സ്റ്റാറ്റ്യൂട്ടിനും നിയമത്തിനും എതിരാണ്.നിലവിലുള്ള വൈസ് ചാന്‍സലറും റജിസ്ട്രാറും മറ്റും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കു വിധേ യമായി സര്‍വകലാശാലാ താല്‍ പ്പര്യം മറന്നു തീരുമാനങ്ങള്‍ കൈ ക്കൊള്ളുന്ന സ്ഥിതി ഇതിനുമുന്‍ പു പലപ്പോഴും ഉണ്ടായിട്ടുണ്ട്. പ ക്ഷപാതപരമായ തീരുമാനം കൈ ക്കൊള്ളാന്‍ വി.സി. തയ്യാറായേ ക്കുമെന്ന് ആശങ്കപ്പെടുന്നു.ഈ സാഹചര്യത്തില്‍ ഹിയറിംഗ് റദ്ദാ ക്കാന്‍ നിര്‍ദേശം നല്‍കണം. പുതി യതായി ഒരു പരാതിയും ഉയര്‍ ന്നുവന്നിട്ടില്ലെന്നിരിക്കെ ധൃതിപിടി ച്ചു നടത്തുന്ന ഹിയറിംഗ് നടത്തു ന്നത് സംശയാസ്പദമാണ്. വിസി പദവിയുടെ കാലാവധി കഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാ ക്കിയിരിക്കെയാണ് വിസി പ്രഫ. ഡോ.എം.കെ.ജയരാജ് ഹിയറിംഗ് നടത്തുന്നത്. അതെ സമയം കൗ ണ്ടിംഗ് വേളയില്‍ ഉയര്‍ത്തിയതും അവിടെവെച്ചു തന്നെ അധികൃതര്‍ തീര്‍പ്പാക്കുകയും ചെയ്ത പരാതി യുമായാണ് രണ്ടു സ്ഥാനാര്‍ഥി കള്‍ വീണ്ടും രംഗത്തെത്തിയിരി ക്കുന്നത്. പ്രഥമദൃഷ്ട്യാ തള്ളിക്കള യേണ്ട ഈ പരാതികള്‍ ഗൗരവ ത്തിലെടുത്തു നടപടികളിലേക്കു കടക്കുകയാണ് സര്‍വകലാശാലാ അധികൃതര്‍ ചെയ്തിട്ടുള്ളത്. അ ക്കാദമിക മികവിനായി പ്രയത്‌നി ക്കേണ്ട സിന്‍ഡിക്കേറ്റ്,സെനറ്റ് അംഗങ്ങളുടെ ശ്രദ്ധ അനാവശ്യ കാര്യങ്ങളിലേക്കു തിരിച്ചുവിടാന്‍ വൈസ് ചാന്‍സലര്‍ തന്നെ മുന്നി ട്ടിറങ്ങുന്ന നിര്‍ഭാഗ്യകരമായ സം ഭവമാണെന്നും അനുരാജ് ചാൻ സ്ലർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

*

Comments (0)
Add Comment