വിദ്വേഷം പ്രചരിപ്പിക്കാന്‍ സിനി മയെ ഉപയോഗിക്കരുത്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: നൂറ്റാണ്ടുകളോളം ഒന്നിച്ചു ജീവിച്ച ജനങ്ങള്‍ക്കിടയി ല്‍ വിദ്വേഷവും വെറുപ്പും വളര്‍ ത്താന്‍ സിനിമയെ ഉപയോഗിക്ക രുതെന്ന് പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സയിദ് അക്തര്‍ മിര്‍സ. കാലിക്കറ്റ് സര്‍വ കലാശാല മുഹമ്മദ് അബ്ദുറഹി മാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണു ത ക്കെതിരെ ഇന്ത്യ’ദേശീയ സെമിനാ റില്‍ ‘ വര്‍ഗീയ പ്രചരണകാലത്തെ ഇന്ത്യന്‍ സിനിമകള്‍’ എന്ന വിഷ യം അവതരിപ്പിച്ച് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. കാശ്മീരി ല്‍ പണ്ഡിറ്റുകള്‍ അനുഭവിച്ച പീഢ നങ്ങളെക്കുറിച്ചാണ് കാശ്മീര്‍ ഫയല്‍ എന്ന സിനിമ പറയുന്നത്. എന്നാല്‍ കാശ്മീരില്‍ 40,000 മുസ്ലീ ങ്ങള്‍ കൊല്ലപ്പെടുകയും ആയിര ക്കണക്കിനു പേര്‍ പലായനം ചെ യ്യുകയും ചെയ്തിട്ടുണ്ട്. നൂറ്റാ ണ്ടുകളായി സാഹോദര്യത്തോടെ ഒന്നിച്ചു കഴിഞ്ഞിരുന്ന ഹിന്ദുക്ക ളെയും മുസ്ലീങ്ങളെയും പരസ്പരം ഭിന്നിപ്പിക്കാന്‍ വിദ്വേഷം പ്രചരിപ്പി ച്ചത് രാജ്യത്ത് അതിക്രമിച്ചെത്തിയ വിദേശ ശക്തികളാണ്.പല സിനിമ കളിലും ചരിത്രമെന്ന പേരില്‍ വരു ന്നത് വലിയ നുണകളാണെന്നും അദ്ദേഹം പറഞ്ഞു.അടിയന്തിരാവ സ്ഥയേക്കാള്‍ അപകടകരമായ കാലഘട്ടമാണിതെന്ന് പ്രമുഖ സം വിധായകന്‍ ടി.വി ചന്ദ്രന്‍ പറ ഞ്ഞു. അടിയന്തിരാവസ്ഥ പ്രഖ്യാ പിച്ച അന്നാണ് ഞാന്‍ ആദ്യമായി അഭിനയിച്ച കബനീനദി ചുവന്ന പ്പോള്‍ എന്ന സിനിമയുടെ ചിത്രീ കരണം ആരംഭിച്ചത്. നക്‌സലി സത്തെക്കുറിച്ച് എഴുതിയാല്‍ പോലും മൂന്നു വര്‍ഷം തടവ് ശിക്ഷ ലഭിക്കുമായിരുന്നു.എന്നാല്‍ നക്‌ സല്‍ നായകനായ സിനിമ.ഞ ങ്ങള്‍ പൂര്‍ത്തിയാക്കി. കെ. ക രു ണാകരന്‍ മുഖ്യമന്ത്രിയാ യിരുന്ന പ്പോള്‍ സംവിധായകന്‍ പി.എ ബക്കറിന് മികച്ച സംവിധായകനു ള്ള പുരസ്‌ക്കാരവും സിനിമക്ക് മികച്ച രണ്ടാമത്തെ സിനിമക്കുള്ള പുരസ്‌ക്കാരവും ലഭിച്ചു. ഇപ്പോഴാ യിരുന്നെങ്കില്‍ ഇത് നടക്കു മായി രുന്നില്ല. കാശ്മീര്‍ ഫയല്‍സും കേ രള സ്റ്റോറിയും ഉണ്ടാക്കുന്നതി നേക്കാള്‍ വലിയ വിദ്വേഷമാണ് പ്രധാനമന്ത്രിയുടെ അഞ്ച് മിനിറ്റു നേരത്തെ പ്രസംഗമെന്നും അദ്ദേ ഹം പറഞ്ഞു. ജി.പി രാമചന്ദ്രന്‍, ഡോ. കെ.വി അരുണ്‍ പ്രസംഗിച്ചു.

(പടം-കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറില്‍ ‘ വര്‍ഗീയ പ്രചരണകാലത്തെ ഇന്ത്യന്‍ സിനിമകള്‍’ എന്ന വിഷ യം അവതരിപ്പിച്ച് പ്രമുഖ സംവിധാ യകനും തിരക്കഥാകൃത്തുമായ സയിദ് അക്തര്‍ മിര്‍സ പ്രസംഗി ക്കുന്നു)

Comments (0)
Add Comment