ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമം: ഡോ. പരകാല പ്രഭാകര്‍

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ഇന്ത്യയെ ഹിന്ദു രാ ഷ്ട്രമാക്കാന്‍ തീവ്ര ശ്രമം നടക്കു ന്നതായി ഡോ. പരകാല പ്രഭാകര്‍. കാലിക്കറ്റ് സര്‍വകലാശാല മുഹ മ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ ദേശീയ സെമിനാറില്‍ ‘അപനിര്‍ മ്മിതി-ചരിത്രത്തിലും പാഠപസ്ത കത്തിലും’ എന്ന വിഷയം അവത രിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിന്റെ അപ നി ര്‍മ്മിതിയിലൂടെയും പാഠപുസ്തക ങ്ങളിലൂടെയും മാത്രമല്ല ഭാഷയിലൂ ടെയും സംസ്‌ക്കാരത്തലൂടെയും ഇതിനായുള്ള നീക്കം നടക്കുന്നതാ യും അദ്ദേഹം പറഞ്ഞു.ഹിന്ദി ഭാഷ യിലെ ഉറുദുവാക്കുകളെ മാറ്റി സം സ്‌കൃത വല്‍ക്കരിക്കുകയാണ്. ചരിത്ര ഗവേഷണ കൗണ്‍സിലിനെ ഉപയോഗിച്ച് ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തെപ്പോ ലും മാറ്റിയെഴുതുകയാണ്. സം ഘപരിവാര്‍ നെഹ്‌റുവിനെ എതിര്‍ ക്കുകയും ദേശീയ സ്വാതന്ത്ര്യ സമരത്തെ മാറ്റിയെഴുതുകയും ചെയ്യുന്നത് സ്വാതന്ത്ര്യ സമരത്തി ല്‍ അവര്‍ക്ക് ഒരു പങ്കുമില്ലെന്ന സത്യം മറച്ചുവെക്കുന്നതിനാണ്. ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം തി രിച്ചുപിടിക്കുന്നതോടൊപ്പം ഇതി നെ പ്രതിരോധിക്കേണ്ടത് രാഷ്ട്രീ യ പാര്‍ട്ടികളുടെ മാത്രം കടമയല്ല. ഇന്ത്യയിലെ ഓരോ പൗരന്‍മാരു ടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ.ടി.ടി ശ്രീകുമാര്‍, പ്രഫ. എം.പി മുജീബ്‌റ ഹ്മാന്‍ പ്രസംഗിച്ചു.

(പടം-കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറില്‍ ‘അപനിര്‍മ്മിതി- ചരിത്രത്തിലും പാഠപസ്തകത്തിലും’ എന്ന വിഷയം അവതരിപ്പിച്ച് ഡോ. പരകാല പ്രഭാകര്‍ പ്രസംഗിക്കു ന്നു).

Comments (0)
Add Comment