കൊച്ചി ടീമിനെ സ്വന്തമാക്കി പൃഥ്വിരാജും സുപ്രിയയും

എറണാകുളം: കേരളത്തിന്‍റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പർ ലീഗ് കേരളയിലെ കൊച്ചി ടീമിനെ സ്വന്തമാക്കി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. ഇരുവരും ടീമിന്റെ മുഖ്യ ഉടമസ്ഥരാകും. പ്രൊഫഷണൽ തലത്തിലേക്ക് ഫുട്ബോളിനെ ഉയർത്താനും താഴേക്കിടയിൽ ഫുട്ബോളിനെ വളർത്താനും താൻ ശ്രമിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു.

നടൻ പൃഥ്വിരാജിന്റെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെന്റിന് വലിയ പ്രചോദനവും ഊർജവും പകരുമെന്ന് സൂപ്പർ ലീ​ഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് പറഞ്ഞു. ഈ വർഷം ആ​ഗസ്റ്റ് അവസാനം മുതൽ ആരംഭിക്കുന്ന ലീ​ഗ് 60 ദിവസം നീണ്ട് നിൽക്കും.

Comments (0)
Add Comment