സ്‌കോള്‍ കേരള പ്ലസ്‌വണ്‍ പ്രവേശനത്തിന് ജൂലൈ 24 വരെ അപേക്ഷിക്കാം

സ്‌കോള്‍ കേരള മുഖേനയുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളില്‍ 2024-26 ബാച്ചിലേക്ക് ഓപണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍, സ്‌പെഷല്‍ കാറ്റഗറി (പാര്‍ട്ട് ത്രി) വിഭാഗങ്ങളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എല്‍.സിയില്‍ ഉപരിപഠന യോഗ്യതയോ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ കോഴ്‌സില്‍ ഉപരിപഠന യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പിഴകൂടാതെ ജൂലൈ 24 വരെയും 60 രൂപ പിഴയോടെ ജൂലൈ 31 വരെയും ഫീസടച്ച് www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫീസ് വിവരങ്ങളും രജിസ്‌ട്രേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രോസ്‌പെക്ടസും സ്‌കോള്‍ കേരളയുടെ വെബ്‌സൈറ്റില്‍.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ടുദിവസത്തിനകം രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിലേക്ക് നേരിട്ടോ, സ്പീഡ്‌രജിസ്റ്റേഡ് പോസ്റ്റിലോ അയയ്ക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേല്‍വിലാസം സ്‌കോള്‍ കേരള വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംസ്ഥാന ഓഫിസില്‍ അപേക്ഷകള്‍ സ്വീകരിക്കില്ല. അന്വേഷണങ്ങള്‍ക്ക്: 0471 2342950, 2342271, 2342369.

Comments (0)
Add Comment