തുഞ്ചൻ കോളെജിൽ സീറ്റ് ഒഴിവ്

തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജിൽ അഞ്ചാം സെമസ്റ്റർ ബിരുദ കോഴ്സുകളായ ബി.കോം (ഒരു ഒഴിവ്, ഓപ്പണ്‍ കാറ്റഗറി), ബി.എ അറബിക് (ഒരു ഒഴിവ്, എസ്.സി കാറ്റഗറി), ബി.എസ്.സി ഫിസിക്സ് (രണ്ട് മുസ്‍ലിം, അഞ്ച് ഓപ്പണ്‍ കാറ്റഗറി), ബി.എസ്.സി മാത്‍സ് (ഒരു ഇ.ഡബ്ല്യു.എസ്) സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ജൂലൈ ഒന്ന് പകല്‍ മൂന്നു മണിക്ക് മുമ്പായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം കോളേജ് ഓഫിസിൽ അപേക്ഷ സമര്‍പ്പിക്കണം.

Comments (0)
Add Comment