പതിവ് വഞ്ചനതുടരാനാവരുത്പുതിയ കമ്മീഷൻ : എസ് എസ് എഫ്

പ്ലസ് വൺ സീറ്റ് വിഷയത്തിൽ എല്ലാ വർഷവും തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ കമ്മീഷനുകളെ നിയമിക്കുന്ന പതിവ് തുടരുകയാണ്. പതിവ് പ്രഖ്യാപനങ്ങളല്ല, നടപടികളാണ് പരിഹാരം. ഒരു ബാച്ചിൽ 40 കുട്ടികൾ എന്ന ലബ്ബ കമ്മീഷൻ ശുപാർശയും 8മുതൽ 12 വരെ ക്ലാസുകൾ സെക്കന്ററി തലത്തിൽ ഉൾപെടുത്തുകയെന്ന ശുപാർശയും നടപ്പിലായിട്ടില്ല. 2023 ലെ കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വിടാത്തതും നമ്മുടെ അനുഭവത്തിലുണ്ട്. രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള സമിതി പതിവ് പോലെ കണ്ണിൽ പൊടിയിടാനാവരുത്. തീർപ്പ് വരും മുന്നേ പുതിയ പ്രഖ്യാപനത്തിൽ ആഘോഷിക്കുന്നത് അർത്ഥശൂന്യമാണ്. വിദ്യാർഥികൾക്ക് നീതി ലഭിക്കുന്നത് വരെ കേരളം ജാഗ്രത കാണിക്കണം.

Comments (0)
Add Comment