പ്ലസ്ടു : മാനേജ്മെൻ്റ് ക്വോട്ട സീറ്റിൽ വൻ പിടിച്ച് പറി പ്രതിഷേധക്കാർ മൗനത്തിൽ

ഹമീദ് പരപ്പനങ്ങാടി

പ്ലസ്ടു : മാനേജ്മെൻ്റ് ക്വോട്ട സീറ്റിൽ വൻ പിടിച്ച് പറി പ്രതിഷേധക്കാർ മൗനത്തിൽ .

പരപ്പനങ്ങാടി : പ്ലസ്ടു സീറ്റ് വിഷയത്തിൽ വമ്പൻ പ്രതിഷേധങ്ങൾ ജില്ലയിൽ നടക്കുമ്പോൾ തന്നെ മാനേജ്മെൻ്റ് ക്വാട്ട സീറ്റിൽ വൻ പിടിച്ച് പറി നടന്നിട്ടും പ്രതിഷേധക്കാർ പുറം തിരിഞ്ഞ് നിൽക്കുന്നു.

പതിനായിരകണക്കിന് സീറ്റുകൾ മലപ്പുറം ജില്ലയിൽ പ്ലസ് ടു സീറ്റിൽ ഇല്ലന്നിരിക്കെ മാനേജ്മെൻ്റ് ഹയർ സെക്കൻ്ററി വിദ്യാലയങ്ങൾ മാനേജ്മെൻ്റ് ക്വാട്ടയിൻ വമ്പൻ പിടിച്ച് പറിയാണ് നടത്തുന്നത്.

മലപ്പുറം ജില്ലയിൽ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷ അവകാശങ്ങൾ അടക്കം കൈപറ്റിയും, അധ്യാപകർക്കുള്ള ശമ്പളം സർക്കാർ തലത്തിൽ കൈപറ്റിയിട്ടും ഏറ്റവും കൂടുതൽ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികളുള്ള ജില്ലയെ കൊള്ളചെയ്യുന്ന നടപടിയാണ് മിക്കയിടത്തും നടക്കുന്നത്.

പരപ്പനങ്ങാടിയിലെ 2 ഹയർ സെക്കൻ്ററി സ്ക്കൂളുകളിൽ ക്രിസ്ത്യൻ മാനേജ്മെൻ്റിന് കീഴിലുള്ള ബി.ഇ.എം ഹയർ സെക്കൻ്ററി സ്ക്കൂളിൽ ബയോ സയൻസ്ന് ഇരുപതിനായിരം,കോമേഴ്സ്യൽ 15000 സയൻസിൽ 30000 അങ്ങിനെ നീളുന്നു.

പലയിടത്തും ഇത് പതിമടങ്ങാണ്. കുട്ടികൾക്ക് പഠിക്കാൻ സീറ്റുകൾ ഇല്ലന്ന പ്രചരണം നടക്കുമ്പോഴാണ് മനേജ്മെൻ്റ് സ്ഥാപനങ്ങൾ കൊള്ള കച്ചവടം നടത്തുന്നത്.

സീറ്റ് ലഭിക്കാത്ത പലരും മാനേജ്മെൻ്റുകളുടെ വലയിൽ സ്വയം വീഴുകയാണ്.

സാധാരണ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഇത്തരം വലിയ പണം നൽകി പഠിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

പലമാനേജ്മെൻ്റുകളും , പി.ടി.എ കളിലും ഭരണ പ്രതിപക്ഷകക്ഷികളിൽ പെട്ടവരാണെങ്കിലും ഒന്നു പ്രതിഷേധിക്കാനൊ , സാധാരണക്കാരന് ആശ്വാസമാകാനോ ആരും തയ്യാറാവുന്നില്ല.

കാരണം പ്ലസ്ടു ബാച്ചുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുവദിച്ച് കിട്ടു ന്നതിനായ് ഇത്തരം രാഷ്ട്രീയ നേതാക്കൾ ഇടനിലക്കാരായാണ് ഭരണകക്ഷികളിൽ നിന്ന് വാങ്ങി നൽകിയെന്നതാണ് പ്രതിഷേധങ്ങളിൽ നിന്ന് പുറംതിരിഞ്ഞ് നിൽക്കാൻ കാരണം.

വിദ്യാർത്ഥിസംഘടനകളും ഇതിൽ നിന്ന് പുറം തിരിഞ്ഞു നിൽക്കുന്നതും വിവാദമാണ്.

Comments (0)
Add Comment