കുവൈറ്റിൽ പൊതു മാപ്പ് കാലാവധി അവസാനിക്കുന്നു

രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് രാജ്യം വിട്ട് പോകാനോ അല്ലെങ്കില്‍ പിഴ അടച്ച് താമസ രേഖ നിയമവിധേയമാക്കുവാനോ വേണ്ടി നാലു ദിവസംമാത്രം ബാക്കിനില്‍ക്കെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രത്യേക യോഗം ചേര്‍ന്നു

പരിശോധന ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം പരിശോധന സംഘത്തിന്റെ മേധാവി ആയി നിയമിക്കപ്പെട്ട അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ സഫഹിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്

ഇനിയും പൊതു മാപ്പ് ഉപയോഗപ്പെടുത്താതെ കുവൈത്തില്‍ അനധികൃതമായി തങ്ങുന്നവിദേശികളെ കണ്ടെത്തി നിയമ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് അതി ശക്തമായ സുരക്ഷാ പദ്ധതികള്‍ക്ക് മന്ത്രാലയം രൂപം നല്‍കി

Comments (0)
Add Comment