നടന്‍ സിദ്ദിഖിന്റെ മകന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന്‍ സിദ്ദിഖിന്റെ മൂത്ത മകന്‍ റാഷിന്‍ സിദ്ദിഖ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. കഴിഞ്ഞ നവംബറില്‍ റാഷിന്റെ ജന്മദിനം കുടുംബം ആഘോഷമാക്കിയിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നല്‍കിയിരുന്നു. റാഷിന്റെ മാതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു. നടന്‍ ഷഹീന്‍ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്.

സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ റാഷിനും. ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന്റെ പേരില്‍ സിദ്ധിഖിന് ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

Comments (0)
Add Comment