ട്രെയ്നിൽ വച്ച് ബാഗ് നഷ്ടപ്പെട്ടാൽ റെയ്ൽവേ ഉത്തരവാദി

ട്രെയിൻ യാത്രക്കിടെ ബാഗ് നഷ്ടമായ കേസിൽ റെയിൽവെ 1.08 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഉപഭോക്തൃ കോടതി. റെയിൽവെയുടെ ഭാഗത്ത് നിന്ന് അശ്രദ്ധയും സേവനങ്ങളിൽ വീഴ്ചയും സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ഡൽഹിയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നഷ്ടപരിഹാരത്തിന് വിധിച്ചത്.

80000 രൂപയുടെ സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്നും 2016 ജനുവരിയിൽ ഝാൻസിക്കും ഗ്വാളിയോറിനും മധ്യേ, മാൽവ എക്‌സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് ബാഗ് മോഷണം പോയതെന്നുമായിരുന്നു പരാതി. ന്യൂഡൽഹിക്കാരിയായ ജയകുമാരിയാണ് പരാതിക്കാരി.

Comments (0)
Add Comment