ലഹരിവിരുദ്ധദിനാഘോഷം

ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ ലഹരി വിരുദ്ധ ദിനാഘോഷം പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോംഗ്രേ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ ഷാജന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ലഹരി വിരുദ്ധ പാര്‍ലമെന്റ് നടത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ലഹരി വിരുദ്ധ പോസ്റ്റര്‍ ഐശ്വര്യ ഡോംഗ്രേ പ്രസിദ്ധീകരിച്ചു. ‘വിദ്യാര്‍ത്ഥികളില്‍ നല്ല നാളേയ്ക്കായി ലഹരിയോട് നോ പറയാം’ എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ക്ലാസ്സും വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി.

ചടങ്ങില്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.പി ബിന്ദു, ഡ്രീം ജില്ലാ കോര്‍ഡിനേറ്റര്‍ ജോയല്‍ കെ. സാജു, പി.ടി.എ പ്രസിഡന്റ് എം.സി സുധീഷ്, പി.എ ലത തുടങ്ങിയവര്‍ സംസാരിച്ചു.

Comments (0)
Add Comment