ഇ.പി.എഫ്. അദാലത്ത് 27-ന് തൃശൂരിൽ

തൃശൂർ: ഇ . പി. എഫ്. തൃശ്ശൂർ ജില്ലാ ഓഫീസും ഇ. എസ്. ഐ. കോർപ്പറേഷൻ തൃശ്ശൂർ റീജണൽ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ- പരാതി പരിഹാര അദാലത്ത് 27 നടക്കും തൃശൂർ അശ്വിനി ജംഗ്ഷനിലെ അശ്വിനി ഹോസ്പിറ്റലിന്റെ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി 10 ന് ആരംഭിക്കും. അദാലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശക്തൻ തമ്പുരാൻ നഗറിലെ പി . എഫ് . ഓഫീസുമായി ബന്ധപ്പെടണം . do.thrissur@epfindia.gov.in എന്ന ഇമെയിൽ വഴിയും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർ_ മൊബൈൽ നമ്പറും, യു. എ.എൻ. നമ്പർ, പി . പി . ഒ. നമ്പർ , ഇ . പി .എഫ് . അക്കൗണ്ട് നമ്പർ എന്നിവയിൽ ഏതെങ്കിലുമൊന്നും രേഖപ്പെടുത്തണം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.

Comments (0)
Add Comment