ഹെർണിയയെ കുറിച്ച് വിശദമായറിയാം

ശരീരത്തിലെ ഒരു അവയവം അതിന്റെ ശരിയായ ഭാഗത്തു നിന്നും മാറി അതിനെ താങ്ങി നിർത്തുന്ന മസിലും ത്വക്കും ഭേദിച്ചു പുറത്തേക്കു തള്ളി നിൽക്കുന്ന അവസ്ഥയാണ് ഹെർണിയ അഥവാ ആന്ത്രവീക്കം . ഇതു പൊതുവെ വയറിലും അതിൽ തന്നെ കുടലുകളിലും ആണ് കൂടുതൽ ആയി കാണ പ്പെടുന്നത്.ശരീരത്തിലെ പ്രത്യേകിച്ച് വയറിനക ത്തുള്ള ആമാശയം, ചെറുകുടൽ, വൻകുടൽ, മറ്റ് അവയവങ്ങൾ എന്നിവ ഒരു പരിധിക്കപ്പു റത്തേക്ക് പുറത്തേക്കു തള്ളിവരാതിരിക്കാ നുള്ള ഒരു പ്രതിരോധ സംവിധാനം അടിവയറ്റി ന്റെ ഭിത്തിയിൽ ഉണ്ട്. ഈ ഭിത്തിക്ക് ബലക്കുറവ് സംഭവിച്ചാൽ, എഴുന്നേറ്റ് നിൽക്കുമ്പോൾ വയറിനുള്ളിലെ അവയവങ്ങൾ പുറത്തേക്കു തള്ളിവരാൻ സാധ്യതയുണ്ട്.

പൊക്കിളിലൂടെയോ അതിന് ചുറ്റുപാടുമോ വയറിൻ്റെ ഏറ്റവും താഴ്ഭാഗത്തായി വലത് -ഇടതു വശങ്ങളിലായും ഇത് സംഭവിക്കാം. നിൽക്കുന്ന സമയത്ത് ഇത് കൂടിവരാനും കിടക്കുമ്പോൾ അപ്രത്യക്ഷമാകാനും സാധ്യതയുണ്ട്. വളരെ പതിയെയാണ് ഈ ബുദ്ധിമുട്ട് വികസിച്ചു വരുക. വികസിച്ചു കഴിഞ്ഞാൽ വയറിനുള്ളിലെ ഈ അവയവ ങ്ങൾ പുറത്തോട്ടു വരാൻ പരിശ്രമിക്കുകയോ നിൽക്കുന്ന സമയത്ത് ചെറിയ രീതിയിലെങ്കിലും തള്ളിവരികയോ ചെയ്യുന്നതായി അനുഭവപ്പെ ടാം.ചിലപ്പോൾ ഈ അവയവങ്ങൾ അമരുക യും ചുരുങ്ങുകയും ചെയ്യാം. അതോടൊപ്പം കഠിനമായ വയറുവേദനയും, ഛർദിയും മറ്റ് ബുദ്ധിമുട്ടുകളും സംഭവിക്കാം. ഇതൊരു അടിയന്തര മെഡിക്കൽ സാഹചര്യമാണ്. ചിലപ്പോൾ പെട്ടെന്നു തന്നെ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നേക്കാം. ഹെർണിയയാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം വയറ്റിലെ ബലക്ഷയമുള്ള ഭാഗം ശസ്ത്രക്രിയയിലൂടെ ബലം വയ്‌പിക്കുകയോ ദ്വാരമായിട്ടാണ് കാണപ്പെടുന്നതെങ്കിൽ അത് പരിപൂർണമായി അടയ്ക്കുകയോ ചെയ്യാവുന്നതാണ്.

അമിതമായ ഭാരമെടുക്കുകയോ ദീർഘകാലം നീണ്ടുനിൽക്കുന്ന ചുമയുണ്ടെങ്കിലോ ഹെർണിയ ചിലപ്പോൾ സങ്കീർണമാകാം. ഇത് പരിപുർണമായി മാറ്റിയെടുക്കാവുന്ന രോഗ മാണ്. എന്നാൽ, മരുന്നുകളിലൂടെ മാറ്റിയെടു ക്കാൻ സാധിക്കില്ല.പൊക്കിളിലൂടെ വരുന്ന ഹെർണിയയെ അംബ്ലിക്കൽ ഹെർണിയ എന്നും പൊക്കിളിൻ്റെ ചുറ്റുപാടുനിന്ന വരുന്ന ഹെർണി യയെ പാരാ അംബ്ലിക്കൽ ഹെർണിയ എന്നു മാണ് പറയുന്നത്. വയറിന്റെ താഴ്ഭാഗത്തു കാണുന്ന ഹെർണിയയെ ഇൻഗ്വിനൽ ഹെർണിയ, ഫെമൊറൽ ഹെർണിയ എന്നിങ്ങ നെയാണ് പറയുന്നത്. നെഞ്ച്, തലയോട്ടിയുടെ താഴ്‌ഭാഗങ്ങൾ എന്നിവിടങ്ങളിലും ഹെർണിയ ഉണ്ടാകാറുണ്ട്.

നവജാതശിശുക്കളിൽ ജന്മനാൽ തന്നെ കാണപ്പെടുന്ന ഒന്നാണ് അംബിലിക്കൽ ഹെർണിയ. അപൂർവ്വമായി മുതിർന്നവരിലും ഇത്തരം ഹെർണിയ കാണാം. പൊക്കിളിന്റെ ഭാഗത്തെ പേശീകൾക്കിടയിലൂടെ ആന്തരാവ യവങ്ങൾ തള്ളിവരുന്ന അവസ്ഥയാണിത്. പൊക്കിളിന്റെ ഭാഗം വീർത്തുവരിക, വളർന്നിട്ടും പൊക്കിളിന്റെ ഭാഗം വീർത്തുതന്നെയിരിക്കുക ഇതെല്ലാമാണ് ലക്ഷണങ്ങൾ. സാധാരണ രണ്ടു വയസ്സാകുമ്പോഴേക്കും ഇത് താനെ മാറും.മൂന്നു വയസ്സ് കഴിഞ്ഞിട്ടും ഹെർണിയ നിലനിൽക്കു കയാണെങ്കിൽ ശസ്ത്രക്രിയ വേണ്ടി വരും.

ക്ലിനിക്കൽ പരിശോധനയിലൂടെയാണ് ഹെർണിയ രോഗനിർണയം നടത്തുന്നത്. അൾട്രാസോണോഗ്രാഫി അല്ലെങ്കിൽ സിടി സ്കാൻ പോലുള്ള പരിശോധനകൾ ആവശ്യമായി വന്നേക്കാം. ഹെർണിയക്കുള്ള ചികിത്സ പ്രധാനമായും ശസ്ത്രക്രിയയാണ്; ഹെർണിയയെ മരുന്നുകളാൽ മാത്രം ചികിത്സി ക്കാൻ കഴിയില്ല. ഓപ്പൺ ടെക്നിക് വഴിയോ ലാപ്രോസ്കോപ്പി വഴിയോ ശസ്ത്രക്രിയ നടത്താം. ലോകമെമ്പാടും നടത്തുന്ന ഏറ്റവും സാധാരണമായ ശസ്ത്രക്രിയയാണ് ഹെർണിയ ശസ്ത്രക്രിയ.

Comments (0)
Add Comment