ദേവഹരിതം; പച്ചത്തുരുത്തിന് തുടക്കമായി

ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ക്ഷേത്രവക തരിശു ഭൂമിയില്‍ ചെടികള്‍ നട്ട് ഹരിതാഭമാക്കുന്ന ഹരിത കേരളം മിഷന്റെ പദ്ധതിയായ ”ദേവഹരിതം” പച്ചത്തുരുത്തിന് മുല്ലശ്ശേരി ഗ്രാമപഞ്ചായത്തില്‍ പറമ്പന്‍തളി മഹാദേവക്ഷേത്രത്തില്‍ തുടക്കമായി. 20 സെന്റ് സ്ഥലത്ത് ഹരിതകേരളം മിഷന്‍ ഔഷധസസ്യ ബോര്‍ഡില്‍ നിന്നും ലഭ്യമാക്കിയ തൈകള്‍ നട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി ആലി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീദേവി ടീച്ചര്‍ സ്വാഗതം പറഞ്ഞു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ സി. ദിദിക പദ്ധതി വിശദീകരണം നടത്തി. ക്ഷേത്രം മാനേജര്‍ എം.വി രത്‌നാകരന്‍, ഹരിത കേരളം മിഷന്‍ ആര്‍ പി ഭവ്യ പി.എല്‍, വാര്‍ഡ് മെമ്പര്‍മാര്‍, ക്ഷേത്രം ഭാരവാഹികള്‍, തദ്ദേശവാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Comments (0)
Add Comment