ആന്ധ്രയിൽ നാലു ചാനലുകൾ പൂട്ടിച്ചു

അമരാവതി: ആന്ധ്രാപ്രദേശില്‍ നാല് വാര്‍ത്ത ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തി വെച്ച് സര്‍ക്കാര്‍. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമുള്ള നാല് ചാനലുകള്‍ പൂട്ടിച്ചത്. തെലുങ്ക് ചാനലുകളായ ടി.വി9, എന്‍.ടി.വി, 10ടി.വി, സാക്ഷി ടി.വി എന്നിവയുടെ സംപ്രേക്ഷണമാണ് വെള്ളിയാഴ്ച രാത്രി മുതല്‍ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് നിര്‍ത്തി വെച്ചത്.

ഈ നാല് പ്രാദേശിക വാര്‍ത്താ ചാനലുകള്‍ക്ക് സര്‍ക്കാര്‍ വില്‍ക്കേര്‍പ്പെടുത്തി എന്നാരോപിച്ച് വൈ.എസ്.ആര്‍.സി.പി രാജ്യസഭാംഗം എസ്. നിരഞ്ജന്‍ റെഡ്ഡി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) പരാതി നല്‍കി. സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ആന്ധ്രാപ്രദേശ് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഈ നാല് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിയതെന്ന് എസ്. നിരഞ്ജന്‍ റെഡ്ഡി ട്രായ്ക്ക് അയച്ച കത്തില്‍ പറഞ്ഞു

Comments (0)
Add Comment