ഡോക്ട്റേറ്റ് നേടിയ സൈതലവി കറുത്തേടത്തിനെ ആദരിച്ചു.

പരപ്പനങ്ങാടി : ബിസിനസ് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് നേടിയ സൈതലവി കറുത്തേടത്തിന് എസ്.ഡി.പി.ഐ ആദരവ്.

പരപ്പനങ്ങാടി ചുടലപ്പറമ്പ് സ്വദേശിയായ സൈതലവികറുത്തേടത്ത് ബിസിനസ് രംഗത്ത് കുറച്ച് കാലം കൊണ്ട് നേടിയ ഉയർച്ചക്ക് കിട്ടിയ അംഗീകാരമാണ് നാടിൻ്റെ അഭിമാനമായി മാറിയതെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി പറഞ്ഞു.

എസ്.ഡി.പി.ഐ കരിങ്കല്ലത്താണി മേഖല നൽകിയ ആദരവ് സൈതലവിക്ക് നൽകി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരപ്പനങ്ങാടി മുൻസിപ്പൽ സെക്രട്ടറി അബ്ദുൽ സലാം കളത്തിങ്ങൽ, വൈസ് പ്രസിഡൻ്റ് വാസുതറയിലൊടി, കരിങ്കല്ലത്താണി ബ്രാഞ്ച് പ്രസിഡൻ്റ് നാസർ ചുടല പറമ്പ്, അട്ടകുഴിങ്ങര ബ്രാഞ്ച് ഭാരവാഹിയു.സി. റഫീഖ്, ബ്രാഞ്ച് നേതാക്കളായ ഫാസിൽ, അയ്യൂബ് ചുടല പറമ്പ്, അഷ്റഫ് . വി , ഇസ്മായിൽ ചുടലപറമ്പ് സംബന്ധിച്ചു.

Comments (0)
Add Comment