ഒരു വയസ്സുള്ള കുഞ്ഞിനെ പിതാവ് കൊന്നു

ബഹ്‌റൈച്ച്: ഉത്തർപ്രദേശിൽ ഒരു വയസ്സുള്ള കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയതായി പരാതി. കുഞ്ഞിന്‍റെ അമ്മയുടെ പരാതിയിൽ കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതൃത്വത്തിൽ പ്രതി നിരന്തരമായി സംശയം ഉന്നയിച്ചിരുന്നുവെന്നും കുട്ടിയെ കൊലപ്പെടുത്തിയതാണെന്നുമാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. ശനിയാഴ്ചയാണ് കുട്ടിയെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

Comments (0)
Add Comment