എന്താവും നെതന്യാഹുവിൻ്റെ ലക്ഷ്യം

തെൽ അവീവ്: യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിടുകയാണെന്ന് നെതന്യാഹു അറിയിച്ചു. മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ ആര്‍മി ജനറലുമായ ബെന്നി ഗാന്റ്‌സ് യുദ്ധകാല മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന പൊളിറ്റിക്കല്‍ സെക്യൂരിറ്റി കാബിനറ്റ് യോഗത്തിലാണ് യുദ്ധകാല മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം നെതന്യാഹു എടുത്തതെന്നാണ് റിപ്പോർട്ട്. ബെനി ഗാന്‍സും സഖ്യകക്ഷിയായ ഗാഡി ഐസെന്‍കോട്ടും പിന്‍വാങ്ങി ഒരാഴ്ചക്കുള്ളിലാണ് തീരുമാനം

Comments (0)
Add Comment