തൃശൂർ പാലക്കാട് ജില്ലകളിൽ അനുഭവപ്പെട്ട ഭൂചലനങ്ങൾ കേരളത്തിനു എന്തെങ്കിലും മുന്നറിയിപ്പു നൽകുന്നുണ്ടോ?

തൃശൂർ പാലക്കാട് ജില്ലകളിൽ അനുഭവപ്പെട്ട ഭൂചലനങ്ങൾ കേരളത്തിനു എന്തെങ്കിലും മുന്നറിയിപ്പു നൽകുന്നുണ്ടോ? കുഞ്ഞൻ ഭൂചലനങ്ങൾ കേരളത്തിൽ മഴക്കാലത്തും അതിനു ശേഷമുള്ള ത്തുടക്കത്തിലും പതിവായി മാറുന്നുണ്ടോ? ചലനം പുറപ്പെട്ട ആഴവും തീവ്രതയും ദുരന്തനിവാരണ വകുപ്പ് കൃത്യമായി പറഞ്ഞു.

എന്നാൽ നയപരമായ മാറ്റങ്ങളിലേക്ക് കാര്യങ്ങളെ വഴിതിരിക്കാൻ ഈ സൂചനകൾ കേരളത്തെ സഹായിക്കുന്നുണ്ടോ ? ബഹുവിധ ദുരന്ത സാധ്യതയുള്ള സ്ഥലം ആയതിനാൽ കേരളം ചെറു ഭൂചലനങ്ങൾ രേഖപ്പെടുത്തുകയും അത് സ്ഥിരമായ സംഭവിക്കുന്ന ഭ്രംശ മേഖലകൾക്ക് മുകളിലുള്ള പ്രദേശങ്ങളിൽ കെട്ടിട നിർമാണവും മറ്റു നിർമിതികളും കൂടുതൽ ശാസ്ത്രീയമാക്കുകയും വേണമെന്ന് കേരള സർവകലാശാലാ ഭൗമശാസ്ത്ര വിഭാഗം മേധാവി ഡോ. ഇ. ഷാജി പറയുന്നു. ദുരന്ത പ്രതിരോധ രീതികളിലേക്ക് സംസ്ഥാനത്തിന്റെ ആസൂത്രണം വഴിതിരിയേണ്ട സമയമായി. ഭൂചലനം തൽക്കാലം പ്രശ്നമൊന്നും സൃഷ്ടിക്കുന്നില്ലെങ്കിലും പ്രശ്നമേഖലകളി‍ൽ ഭൂകമ്പ പ്രതിരോധ രീതിയിലുള്ള ബിൽഡിങ് കോഡ് (ചട്ടം) നടപ്പാക്കുന്നതിനെപ്പറ്റി കേരളം ആലോചിക്കണമെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ഡോ. കെ. സോമൻ പറഞ്ഞു.

Comments (0)
Add Comment