1470-490

കള്ള് ഷാപ്പ് അടച്ചു പൂട്ടണം: ജനകീയ സമരത്തിന്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്‌തു

പരപ്പനങ്ങാടിയിലെ കള്ള് ഷാപ്പ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റി കള്ള് ഷാപ്പ് വിരുദ്ധ ആക്ഷൻ കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല ജനകീയ സമരത്തിന്റെ രണ്ടാം ദിവസം എച്ച് ഹനീഫ ഉദ്ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി:അഞ്ചപ്പുരയിൽ തുറന്നു പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മുനിസിപ്പാലിറ്റി കള്ള് ഷാപ്പ് വിരുദ്ധ ആക്ഷൻ കമ്മിറ്റി  നടത്തുന്ന അനിശ്ചിതകാല ജനകീയ സമരത്തിന്റെ രണ്ടാം  ദിവസം   പരപ്പനങ്ങാടി മുനിസിപ്പൽ വൈസ് ചെയർമാൻ എച്ച് ഹനീഫ ഉദ്ഘാടനം ചെയ്‌തു. സി ടി അബ്ദുൽനാസർ അധ്യക്ഷത വഹിച്ചു. ഉമ്മർ ഒട്ടുമ്മൽ, സി ബാലഗോപാലൻ, പി കെ അബൂബക്കർഹാജി, നൗഷാദ് ചെട്ടിപ്പടി, ശഫീഖ് പുത്തരിക്കൽ, കെ പി ഷാജഹാൻ, ഹംസ ചേർക്കോട്ട്, കെ പി അഷ്‌റഫ് ബാബു, മുഹമ്മദ്‌കുട്ടി നഹ കൊടപ്പാളി, ഹർഷദ് ചെട്ടിപ്പടി,  നിഷാദ് മടപ്പള്ളി, ശുഹൈബ് ആവിയിൽബീച്ച്  തുടങ്ങിയവർ സംസാരിച്ചു.

x

COVID-19

India
Confirmed: 44,568,114Deaths: 528,510