നരകയറുന്നതിന് കാരണം പുകവലി, മദ്യപാനം, പോഷകാഹാരക്കുറവ്

മുടിയുടെ നിറം മാറല്‍ അഥവാ നര കയറല്‍ പ്രക്രിയ ഒരു മനുഷ്യന്‍ പ്രായമായിക്കൊണ്ടിരിക്കുന്ന പ്രക്രിയയേക്കാള്‍ തോത് കൂടുതലാണ്. രോമകൂപത്തില്‍ നര കയറിയാല്‍ മുടിയുടെ പിഗ്മെന്റ് ഫോലിക്കിളുകളില്‍ നി്‌നനു വളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ നരകയറല്‍ എന്ന പ്രവര്‍ത്തനത്തെ മാറ്റാന്‍ കഴിയില്ല. മനുഷ്യരിലുണ്ടാകുന്ന സ്‌ട്രെസ് നരകയറലിന് കാരണമാകുമെന്ന പൊതൂവിശ്വാസമുണ്ട്. സത്യത്തില്‍ സ്‌ട്രെസ് മുടി കൊഴിച്ചിലാണുണ്ടാക്കുന്നത്. ടെലോജന്‍ എഫ്‌ളൂവിയം എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. സജീവമായി വളരാത്ത രോമങ്ങളുടെ എണ്ണത്തിന്റെ വര്‍ദ്ധിക്കുന്ന അവസ്ഥയാണിത്. ഇതാണ് അസാധാരണമായ മുടി കൊഴിച്ചിലിന് കാരണമാകുന്നത്. ഇതോടെ ശേഷിക്കുന്ന രോമങ്ങളുടെ നിറം കൂടുതല്‍ വ്യക്തമാകും.

മെലനോസൈറ്റുകളുടെ ശക്തി നഷ്ടപ്പെടാന്‍ കാരണമാകുന്ന ഒരേയൊരു ഘടകം പ്രായം മാത്രമല്ല. പിഗ്മെന്റ് നഷട്‌പ്പെടുന്നതിന് ജനിതകവും ഒരു കാരണമാണെന്ന് മുകളില്‍ പറഞ്ഞല്ലോ? ഇതു കൂടാതെ വംശവും ഗോത്രവുമെല്ലാം മുടി നരയ്ക്കലിന് കാരണമാകുന്നുണ്ട്. വെളുത്ത വര്‍ഗക്കാര്‍ കറുത്ത വര്‍ഗക്കാരേക്കാള്‍ ഒരു ദശാബ്ദത്തോളം മുന്‍പ് നരച്ചിട്ടുണ്ടാവാമെന്നും ഇതിനെല്ലാം ജീവിത ശൈലി കൂടി കാരണമാകുന്നുണ്ടെന്നും ഇവര്‍ പറയുന്നു. അകാല നരയ്ക്ക് കാരണം വ്യക്തമായ ചില പാരിസ്ഥിതിക ഘടകങ്ങള്‍ കൂടിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തൂ.

പുകവലി, അള്‍ട്രാവയലറ്റ് വികിരണം, ചില പോഷകാഹാരക്കുറവ്, വായു മലിനീകരണം, അമിതമായ മദ്യപാനം എന്നിവയെല്ലാം പിഗ്മെന്റേഷന്‍ കുറയ്ക്കാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ശരീരത്തിലുടനീളം ട്യൂമറുകള്‍ വളരുന്നതിന് കാരണമാകുന്ന പാരമ്പര്യരോഗമായ ന്യൂറോഫൈബ്രോമാറ്റോസിസ്, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവയും അകാല നരയ്ക്ക് കാരണമാകുന്നുണ്ട്. മെലാനിന്‍ ഉത്പ്പാദനത്തിന് തകരാറുണ്ടാക്കുന്ന അല്‍ബിനിസം എന്ന രോഗാവസ്ഥയുടെ അപൂര്‍വ രൂപമായ വെള്ളപ്പാണ്ട്, മുടിയുടെ പിഗ്മെന്റേഷനെ ബാധിക്കുന്ന ജനിതക രോഗമായ ഗ്രിസെല്ലി സിന്‍ഡ്രോം എന്നിവയെല്ലാം അകാല നരയ്ക്കുള്ള കാരണങ്ങളാണ്. എന്നിരുന്നാലും മുടിയുടെ നരകയറലിനെ തടയാന്‍ സയന്‍സിന് സാധിക്കുമെന്നു തന്നെയാണ് ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന പ്രൊഫസര്‍ മെലീസ ഹാരിസ് പറയുന്നത്. അതിനുള്ള കാരണം അടുത്ത ഭാഗത്തില്‍ വായിക്കാം.

Leave a Reply

Your email address will not be published.