മുടി നരയ്ക്കാതിരിക്കാന്‍ ശാസ്ത്രത്തിനു കഴിയാത്തത്തിന്റെ കാരണങ്ങളിലേക്കൊന്നു പോകാം. മുടിയുടെ നിറത്തിന്റെ കാരണം അന്വേഷിച്ചു പോയാല്‍ 99 ശതമാനവും അതിന് ജനിതക പരമായ ബന്ധമുണ്ടെന്ന് പറഞ്ഞല്ലോ? അതു വിവരിക്കുന്നതിനായി പ്രൊഫസര്‍ മെലീസ ഹാരിസ് നാലു വസ്തുതാപരമായ തെളിവുകളും അവര്‍ പങ്കു വയ്ക്കുന്നുണ്ട്. എന്തെല്ലാമാണ് ആ തെളിവുകള്‍.
നിങ്ങളുടെ തലയിലെ ഓരോ രോമവും ചില ഘട്ടങ്ങളില്‍ നാലു വിഭാഗങ്ങളിലായുള്ള വളര്‍ച്ചയിലാണ്. വര്‍ഷങ്ങളോളം നീണ്ടു നില്ക്കുന്ന ഘട്ടമാണ് അനാജന്‍ ഫേസ്. ഈ ഘട്ടത്തിലാണ് രോമത്തിന്റെ സെല്ലുകള്‍ ഫോലിക്കിളില് നിന്നും വളര്‍ന്നു വരുന്നത്. മുടിയുടെ വളര്‍ച്ചയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്ന ഫേസാണ് കെയ്റ്റജന് ഫേസ്. വളര്‍ച്ച സാവധാനത്തിലായി മുടി ഫോലിക്കിളില് നിന്നും വേര്പ്പെട്ടുവരികയും ചെയ്യുന്ന ഫേസാണ് ടെലോജന്‍. ഈ ഘട്ടത്തില്‍ പലപ്പോഴും മുടിയുടെ വളര്‍ച്ച നടക്കാറില്ല. ഈ ഫേസില്‍ ഫോലിക്കിളില് നിന്നും രോമം അടര്‍ന്നു പോരുകയും പുതിയതു വളരാനും തുടങ്ങും. എക്സോജന്‍ ഫേസാണ് നമ്മളെ സങ്കടത്തിലാക്കുന്ന ഘട്ടം. ഈ സമയത്ത് തലയോട്ടിയില്‍ നിന്ന് പ്രതിദിനം ഡസന്‍ കണക്കിന്, ചിലപ്പോള്‍ നൂറുകണക്കിന് രോമങ്ങള്‍ കൊഴിഞ്ഞു വീഴുമെന്നും പ്രൊഫസര്‍ മെലീസ ഹാരിസ് പറയുന്നു. ഇങ്ങനെ മുടിയുടെ ഓരോ പുനരുല്‍പ്പാദന ചക്രവും നടന്നു കൊണ്ടിരിക്കും. എന്നു വച്ചാല്‍ ഓരോ ഫോലിക്കിളും അതിന്റേതായ സമയക്രമത്തിലാണ് തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത്.
ഏറ്റവും നിര്‍ണായകമായ ഏനജന് ഫേസിലാണ് മുടിയുടെ പിഗ്മേന്റേഷന്‍ സംഭവിക്കുന്നത്.
ഹെയര്‍ സൈക്കിള്‍ ആരംഭിക്കുമ്പോള്‍, രോമകൂപത്തിന്റെ ബള്‍ബിനുള്ളിലെ സ്റ്റെം സെല്ലുകള്‍ മെലനോസൈറ്റ് കോശങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നു, ഈ മെലനോസൈറ്റുകള്‍ രോമചക്രത്തിന്റെ അവസാനത്തോടെ നശിക്കുകയും ചെയ്യും, വളര്‍ച്ചാഘട്ടത്തിന്റെ സൈക്കിള്‍ ആവര്‍ത്തിക്കുമ്പോള്‍ ഫോളിക്കിള്‍ സ്റ്റെം സെല്ലുകളില്‍ നിന്ന് പുതിയ മെലനോസൈറ്റുകള്‍ ഉത്പാദിപ്പിക്കും.
എന്നാല്‍ കാലക്രമേണ മെലനോസൈറ്റുകള്‍ക്ക് അവയുടെ ഉത്്പ്പാദന ശേഷി നഷ്ടപ്പെടാം, ഉദ്പ്പാദന ശേഷി കുറയുകയും ഒടുവില്‍ പിഗ്മെന്റേഷന് ഉണ്ടാകാതിരിക്കുകയും ചെയ്യും. ഈ ഘട്ടത്തില്‍ മെലനോസൈറ്റുകള്‍ നിഷ്ക്രിയരാകുകയാണ് പതിവ്. ഇതോടെ സ്റ്റെം സെല്ലുകളുടെ എണ്ണവും കുറയും. ഇതോടെ മുടിയുടെ മൂലകോശങ്ങള്‍ ഇല്ലാതാകുന്നതോടെ ഹെയര്‍ സൈക്കിളില്‍ മെലനോസൈറ്റുകളുമുണ്ടാകില്ല. ഇതോടെ മുടിയുടെ തണ്ടില്‍ മെലാനിന്‍ നിറയ്ക്കാന്‍ കഴിയാതെ വരും. മെലാനിനു പകരം എയര്‍ നിറയുകയും ചെയ്യുന്നു. മെലാനിന്‍ ഇങ്ങനെ നഷ്ടപ്പെടുന്നതോടെയാണ് മുടിയുടെ നിറം മങ്ങി മങ്ങി വെള്ള നിറത്തിലാകുന്നത്. ഈ പ്രക്രിയയെ നിയന്ത്രിക്കാനായാല്‍ മുടി നരയ്ക്കുന്നതു തടയാന്‍ കഴിഞ്ഞേക്കും.
Leave a Reply