
സ്നേഹത്തിൻ്റെയും, സമാധാനത്തിൻ്റെയും സന്ദേശവുമായി നെറ്റ്വ റെസിഡൻ്റ്സ് അസോസിയേഷൻ ക്രിസ്തുമസ് ആഘോഷിച്ചു
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ ( നെറ്റ്വ) സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷിച്ചു. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് വെളിയംപാട്ട് ഷമീർ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ റസിഡൻ്റ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻ്റ് കെ.കെ റസാഖ് ഹാജി കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
വരുന്ന 31.12.25 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് തിരൂർ നഗരസഭയിൽ പുതുതായി തിരഞ്ഞെടുത്ത നഗരസഭ അദ്ധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി , വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി, കൗൺസിലർമാരായ യാസിർ പൊട്ടച്ചോല, ഗീത പള്ളിയേലി എന്നിവർക്ക് സ്വീകരണം നൽകാനും തീരുമാനിച്ചു.
സെക്രട്ടറി കെപി നസീബ് മാസ്റ്റർ സ്വാഗതവും
മുൻ കൗൺസിലർ അഡ്വ: ജീന ബാസ്കൻ, ഭാസി തിരൂർ, വിപി ശശികുമാർ, എം മമ്മിക്കുട്ടി , പാറയിൽ ബാവ എന്നിവർ സംസാരിച്ചു. ജോയിൻ്റ് സെക്രട്ടറി ഇവി കുത്തുബുദ്ധീൻ നന്ദി പറഞ്ഞു.
Leave a Reply