
തിരൂർ:നഗരസഭാ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കീഴേടത്തിൽ ഇബ്രാഹിം ഹാജിക്കും വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരിക്കുമുൾപ്പെടെ 40 കൗൺസിലർമാർക്കും ആശംസ നേർന്ന് കൊണ്ട് സെഞ്ച്വറി നാസറിൻ്റെ ഉടമസ്ഥതയിലുള്ള “സെഞ്ച്വറി ന്യൂസ് “പുറത്തിറക്കിയ വാർത്താ പത്രിക പ്രകാശനം ചെയ്തു.
വിജയിച്ച 40 കൗൺസിലർമാരുടെ ബഹു വർണ്ണ ചിത്രങ്ങളും അവർക്കും തൊട്ട് പിന്നിലായ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകളുടെയും ഭൂരിപക്ഷത്തിൻ്റെയും എണ്ണവും വ്യക്തമായി പത്രികയിൽ നൽകിയിട്ടുണ്ട്.
വികസന മേഖലയിൽ നഗരം നേരിടുന്ന പ്രതാസന്ധികൾക്ക് പരിഹാരം കാണാൻ പുതിയ കൗൺസിലിന് സാധിക്കണമെന്ന്
ഇനി വികസന വഴിയിൽ ഒന്നാകാം എന്ന തലക്കെട്ടോടെയുള്ള എഡിറ്റോറിയലിൽ
വ്യക്തമാക്കി.
വിജയം വന്ന വഴി പ്രത്യക്ഷമായും വിജയികൾക്കുള്ള മാർഗം പരോക്ഷമായും സൂചിപ്പിച്ച് കൊണ്ട്
“വികസന വഴിയിൽ ജനം ഒന്നായി, യു.ഡി.എഫ് തിരൂരിൻ്റെ തിളക്കമായി” എന്ന പേരിൽ
മാധ്യമ പ്രവർത്തകൻ വി.കെ റഷീദ് എഴുതിയ വിശകലന റിപ്പോർട്ട് പത്രികയുടെ പ്രധാന ഹൈലേറ്റാണ്.
നഗരത്തിനാവശ്യമുള്ള വികസനങ്ങൾ സൂചിപ്പിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. പി. ഒ റഹ്മത്തുല്ല, ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സമദ് പ്ലസൻ്റ് എന്നിവരുടെ കുറിപ്പുകളുമുണ്ട്.
വോട്ടർമാർക്ക് നന്ദി പറഞ്ഞു കൊണ്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എയും യു.ഡി.എഫ് തിരൂർ മുനിസിപ്പൽ കൺവീനർ പി.വി സമദും എഴുതിയിട്ടുണ്ട്.
കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുതിർന്ന അംഗമെന്ന നിലയിൽ അഡ്വ. വി.ചന്ദ്രശേഖരൻ നടത്തിയ ലഘുഭാഷണത്തിൻ്റെ വിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻ ചെയർപേഴ്സൺ എ .പി നസീമയുടെ ഹൃദയം തൊട്ടുള്ള ഒരു കുറിപ്പുമുണ്ട്.
കൂടാതെ പി.പി അബ്ദുറഹിമാൻ, അഹമ്മദ് പൂവിൽ, കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, കെ.കെ റസാക്ക് ഹാജി, കെ.എ റഹ്മാൻ എന്നിവരുടെ ആശംസാ സന്ദേശങ്ങളുമുണ്ട്.
Leave a Reply