മലപ്പുറം :ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഗുണ ഫലം എല്ലാ ജനങ്ങളിലേക്കും വിശിഷ്യാ സ്ത്രികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ കിഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സ് ,ഈ സ്ഥാപനത്തിന്റെ മലപ്പുറം ജില്ലാ പഠന കേന്ദ്രങ്ങളുടെ കൂട്ടായ്മയായ റാറ്റ്ക്ക യുടെ കീഴില്‍ സംഘടിപ്പിച്ച 9- മത് കേരള സ്റ്റേറ്റ് റൂട്രോണിക്സ് മലപ്പുറം ജില്ലാ കലോത്സവം ഉത്സവ് 2025 ഓവർ ഓൾ ചാമ്പ്യന്മാരായി തിരൂർ ഐ എച് ടി കമ്പ്യൂട്ടർ കോളേജ്.
മലപ്പുറം ടൗണ്‍ഹാളില്‍ വെച്ച് നടന്ന പരിപാടി മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉല്‍ഘാടനം ചെയ്തു.
ചടങ്ങിൽ മലപ്പുറം അസിസ്റ്റന്റ് കളക്ടർ ആര്യ വി. എം IAS മുഖ്യഥിതി ആയിരുന്നു.പരിപാടിയിൽ എൻ. ടി. സി മജീദ്, റാറ്റ്ക സംസ്ഥാന കമ്മിറ്റി അംഗം ഷമീർ കളത്തിങ്ങൽ, ജില്ലാ ഭാരവാഹികളായ സമദ്, നാസറുദ്ധീൻ, റഫീഖ്, ജിതേഷ് ചെമ്മാട്,പ്രോഗ്രാം കൺവീനർ അനീഫ് രാജാജി, മുസ്തഫ പൊന്നാനി,ഷാഹിദ് വളഞ്ചേരി,ജോൺസൺ എടക്കര, കാമിൽ ഷൗകി, ഫാറൂഖ് ഐ ഐ ടി,മുംതാസ് കെ. സി,റഷീദ ലേഡി ബേർഡ്,ലോക റെക്കോർഡ് നേടിയ സിങ്ങർ നംഷാദ് മലപ്പുറം എന്നിവർ പങ്കെടുത്തു.മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർ പേഴ്സൺ നസീബ അസീസ് മയ്യേരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ പി. കെ അബ്ദുൾ ഹക്കിം എന്നിവർ ആശംസകൾ അർപ്പിച്ചു.
ജില്ലയിലെ അംഗീകൃത പഠന കേന്ദ്രങ്ങൾക്കു കീഴിൽ വർഷംതോറും നടത്തിവരുന്ന ഈ കലാ മാമാങ്കത്തിൽ മൂന്നാംതവണയാണ് ഐ എച് ടി ജേതാക്കളാവുന്നത്.
ജില്ലയിലെ വിവിധ പഠന കേന്ദ്രങ്ങളില്‍ നിന്നായി ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ മത്സര ഇനങ്ങളില്‍ പങ്കെടുത്തു.ഓവര്‍ ഓള്‍ കിരീടം ഐ എച് ടി തീരൂരും റണ്ണര്‍ അപ്പ് ഇൻഫോ മേറ്റ ക്യാമ്പസ് കരുവാരക്കുണ്ട് മൂന്നാം സ്ഥാനം ഐ ഐ ടി പെരിന്തൽമണ്ണയും രാജാജി കോളേജ് മലപ്പുറവും പങ്കിട്ടു.
മുൻവർഷത്തെ അപേക്ഷിച്ച് മത്സര ഇനങ്ങളിൽ ഒരുപാട് പുതിയ ഇനങ്ങൾ ഉൾപ്പെടുത്തി നടന്ന ഇത്തവണത്തെ കലോത്സവത്തിൽ
വ്യക്തിഗത ഇനങ്ങളിൽ രണ്ടാംസ്ഥാനവും മൂന്നാം സ്ഥാനവും നേടിയപ്പോൾ ഇഞ്ചോടിഞ്ച പോരാട്ടം നടന്ന ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടിയാണ് ഐ എച് ടി ജേതാക്കളായത്.കഴിഞ്ഞ വർഷംമുതൽ മത്സരയിനത്തിൽ ഉൾപ്പെടുത്തിയ
സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് കാണിക്കളെ അമ്പരപ്പിച്ചുകൊണ്ടുള്ള പ്രകടനങ്ങളാണ് വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.കൂടാതെ നാടൻ പാട്ട് മത്സരത്തിൽ കേരളത്തിന്റെ തനത് വാദ്യോപകരണങ്ങൾ ഉപയോഗിച്ച് വിധികർത്താക്കളെ ഞെട്ടിച്ചുകൊണ്ടുള്ള പ്രകടനങ്ങളാണ് നടന്നത്.
പരിപാടിയുടെ സമാപന സമ്മേളനം റാറ്റ്ക സംസ്ഥാന ട്രഷറർ ഷമീർ കള ത്തിങ്ങൽ ഉല്‍ഘാടനം ചെയ്തു.ജേതാക്കൾക്ക് സമ്മാന വിതരണവും നിർവഹിച്ചു.
Leave a Reply