രവിമേലൂർ
സ്ലോട്ടർ ടാപ്പിഗിന് പകുതിക്ക് പകുതി ടാപ്പ് ചെയ്യാൻ കൊടുത്തിട്ട് അവരിൽ നിന്ന് ശേഖരിക്കുന്ന പാൽ ബാരലിൽ നിറച്ച് ഫാക്ടറി എത്തിക്കുമ്പോഴാണ് ബാക്ടീരിയ കൂടുതലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനിടെ ഫാക്ടറി ലാബിൽ പരിശോധിക്കുന്ന മിഷണറി കംപ്ലൈന്റ് ആണെന്നും പറയപ്പെടുന്നു. പകുതി ഉൽപാദനം ടാപ്പിങ്ങിന് എടുത്തവരിൽ നിന്നും pck പുറത്തുകൊണ്ടുപോകാൻ അനുവാദമില്ലാത്തതുകൊണ്ട് ഇവർക്ക് തന്നെ കൊടുക്കണം എന്ന് കരാർ എഗ്രിമെന്റ് ഉണ്ട്. അതുകൊണ്ട് പാലുനിറയ്ക്കാൻ ബാരലും, അമോണിയയും pck ഇവർക്ക് സപ്ലൈ ചെയ്യുന്നു. ഇവർക്ക് കൊടുക്കുന്ന ബാരൽ നല്ലവണ്ണം ക്ലീൻ ചെയ്യാത്തതുകൊണ്ട്, അതിൽ പഴയ പാലിന്റെ ചണ്ടി ഇരിക്കുന്നതുകൊണ്ടും,അമോണിയ മോശമായതും കൊണ്ടാണ് പാല് ചീത്തയാവുന്നത് എന്ന് ഇതിനെക്കുറിച്ച് അറിയാവുന്നവർ പറയുന്നത്. ലിക്വിഡ് അമോണിയ ( ഏകദേശം 4 kg )ബാരലിൽ ഒഴിച്ചു കൊടുത്തിരുന്നെങ്കിൽ പാല് കേടാവുകയില്ല, കൂടുതൽ നാൾ കേടു വരാതെ സൂക്ഷിക്കാൻ പറ്റുമെന്നും ഇതിനെക്കുറിച്ച് അറിയാവുന്നവർ പറഞ്ഞു. ഏകദേശം 50 ഓളം ബാരലുകൾ പാല് കട്ടപിടിച്ച് ബ്ലോക്കുകളിൽ കിടക്കുന്നുണ്ട്. സ്ലോട്ടർ ടാപ്പിംഗ് കാരെ ഉദ്യോഗസ്ഥർ വിളിച്ചു കൂട്ടുന്ന മീറ്റിങ്ങുകളിൽ ക്ലീൻ ചെയ്ത നല്ല ബാരലുകളും, ലിക്വിഡ് അമോണിയയും തരണമെന്ന് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റ്( ഉദ്യോഗസ്ഥർ ) തയ്യാറായില്ല. പാല് കളക്ട് ചെയ്യു ന്നതിനെക്കുറിച്ചും, കേടുവരാതെ സൂക്ഷിക്കുന്നതിനെക്കുറിച്ച് തയ്യാറെടുപ്പ് നടത്താതെയാണ് പാല് സംഭരിച്ചത്. ഇതിനിടെ ഒരു ലോഡ് ബാക്ടീരിയ ഉണ്ടെന്നു പറയുന്ന ലോഡ് പിസി കെയുടെ കൊടുമൺ ഫാക്ടറിയിലേക്ക് കൊണ്ടുപോയെന്ന് പറയപ്പെടുന്നു. ഈ റബ്ബർ പാൽ സീസണിൽ പാല് എങ്ങനെ കേടു വരാതെ സൂക്ഷിക്കാം എന്ന് ആലോചിക്കുകയാ rണ്. കട്ടപിടിച്ച ലമ്പിനു pck കൊടുക്കുന്നത്1500 രൂപയാണ്. നിലവിൽ നഷ്ടം വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നും റിക്കവറി ചെയ്ത് നഷ്ടം നികത്തണം എന്ന് കർഷക തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നു.
Leave a Reply