2007 ഒക്ടോബറിൽ വികലാംഗരുടെ അവകാശങ്ങൾ സംബന്ധിച്ച യു എൻ കൺവെൻഷൻ അംഗീകരിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെൻ്റ്, Mentla Health Act 1987 ഭേദഗതി ചെയ്ത . മാനസിക രോഗമുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നമ്മുടെ രാജ്യത്ത് മാനസികാരോഗ്യ സംരക്ഷണത്തിനുള്ള അവരുടെ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനും Mental Health Act 1987 അപര്യാപ്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നിയമം നിലവിൽ വന്നത്.
സർക്കാർ നടത്തുന്നതോ ധനസഹായം നൽകുന്നതോ ആയ സേവനങ്ങളിൽ നിന്ന് മാനസികാരോഗ്യ സംരക്ഷണവും ചികിത്സയും ലഭ്യമാക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്. മാനസികാരോഗ്യ സംരക്ഷണം ആക്സസ് ചെയ്യാനുള്ള അവകാശത്തിൽ താങ്ങാനാവുന്നതും മികച്ച നിലവാരമുള്ളതും സേവനങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനവും ഉൾപ്പെടുന്നു.
മാനസിക രോഗികൾക്ക് സംരക്ഷണം നൽകുന്നതിനും അവർക്ക് എതിരെ ഉണ്ടാകുന്ന മനുഷ്യ അവകാശ ലംഘനങ്ങൾ തടയുന്നതിനും വേണ്ടിയാണ് പുതിയ നിയമം രൂപ കൽപന ചെയ്തിട്ടുള്ളത്. ഈ നിയമത്തിൽ 16 അധ്യായങ്ങളും 126 വകുപ്പുകളും ഉണ്ട്.
എന്നാൽ പുതിയ നിയമത്തിൽ ചില കൂട്ടി ചേർക്കലുകൾ ഇനിയും ആവശ്യമുള്ളതായി കാണാം. പുതിയ നിയമത്തിലെ ചില അവ്യക്തതകൾ മാറ്റി എടുക്കേണ്ടതുണ്ട്. മാനസ്സികരോഗികളുടെ അവകാശ സംരക്ഷണത്തിനായി പുതിയ നിയമപ്രകാരം സംസ്ഥാന തലത്തിൽ മൂന്ന് ജില്ലകൾക്ക് ഒരു മെൻഡൽ ഹെൽത്ത് റിവ്യൂ ബോർഡ് എന്ന നിലയിൽ കേരളത്തിൽ 5 MHRB കൾ സ്ഥാപിച്ചിട്ടുള്ളതും അതിൽ 4 എണ്ണം 1 – 4 – 2024 മുതൽ പ്രവർത്തനം തുടങ്ങിയിട്ടുള്ളതുമാകുന്നു. എന്നാൽ ഈ ബോർഡുകളുടെ പ്രവർത്തനത്തെ പറ്റി മാനസ്സിക ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും രോഗികളുടെ ബന്ധുകൾക്കും രോഗികൾക്കും ബോധവൽക്കരണം നടത്തേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. സമൂഹത്തിൽ മാനസിക രോഗികളെ വേർതിരിച്ച് കാണുന്ന പ്രവണത ഇല്ലാതാക്കേണ്ടതുണ്ട്
ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 309 പ്രകാരം ആത്മഹത്യ ശ്രമം കുറ്റകരമാണ്. ഓരോ 40 സെക്കൻഡിലും ഒരാൾ വീതം ആത്മഹത്യ ചെയ്യുന്നു എന്നത് ഞെട്ടിക്കുന്ന ഒരു സത്യമാണ്. ആത്മഹത്യ ഒരു രോഗമല്ല, ഒരു ലക്ഷണമാണ്. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് അനുഭവപ്പെടുന്ന വേദനയുടെ ഒരു പ്രകടനം. പുതിയ നാഗരികന്യായ സംഹിത യിൽ (BNNS )സെക്ഷൻ 309 പൂർണ്ണമായും പിൻവലിച്ചിട്ടുണ്ട്. Mental Healthcare Act 2017 Section115 പ്രകാരം മാനസ്സികരോഗം മൂലം ആത്മഹത്യ ശ്രമം നടത്തുന്നതവരെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
October 10 world mental health day WHO ആചരിച്ചു വരുന്നു. 2024 ലെ world mental Health day യുടെ വാക്യം ” Mental Health at work” ജോലിസ്ഥലത്ത് മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ടതിൻ്റെ പ്രാധാന്യം ഈ തീം എടുത്തുകാണിക്കുന്നു.
എല്ലാ വ്യക്തികൾക്കും അടിസ്ഥാന മനുഷ്യാവകാശങ്ങളുണ്ട്, അതിൽ തുല്യത, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ഉൾപ്പെടുന്നു.
എല്ലാ വ്യക്തികൾക്കും തങ്ങൾക്ക് ഏറ്റവും മികച്ചതായി കരുതുന്ന തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം നൽകണം.
സമൂഹത്തിൽ പൂർണ്ണമായി പങ്കെടുക്കാനും ഉൾപ്പെടുത്താനും എല്ലാവർക്കും അവകാശമുണ്ട്.
ഒരു വ്യക്തിയെയും അവരുടെ ശാരീരികമോ ബൗദ്ധികമോ വൈജ്ഞാനികമോ മാനസികമോ ആയ വൈകല്യത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കാൻ കഴിയില്ല.
മാനസികാരോഗ്യ സംരക്ഷണവും ചികിത്സയും ഉൾപ്പെടെ, എല്ലാ വ്യക്തികൾക്കും അവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുണ്ട്.
സ്വന്തം മാനസികാരോഗ്യ സംരക്ഷണത്തെയും ചികിത്സയെയും കുറിച്ച് തീരുമാനമെടുക്കാനുള്ള ഒരാളുടെ കഴിവ് വിനിയോഗിക്കുന്നതിൻ്റെ അവിഭാജ്യ ഘടകമാണ് പിന്തുണയുള്ള തീരുമാനമെടുക്കൽ.
2017ലെ മാനസികാരോഗ്യ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പൂർണമായും നടപ്പാക്കപ്പെടുന്നുവെന്നും മാനസികരോഗമുള്ളവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ അക്ഷീണം പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ, കൂടുതൽ ഉൾക്കൊള്ളുന്നതും അനുകമ്പയുള്ളതുമായ ഒരു സമൂഹത്തെ നമുക്ക് കെട്ടിപ്പടുക്കാൻ കഴിയും.
Mr. Jinan K R – Chairperson, MHRB Kozhikode & former Judge
Mr. Ramesh Bhai – Former Judge
Mr. Michel P A – Member, MHRB Kozhikode
Miss. Ramyasree – Member, MHRB Kozhikode
Leave a Reply