1470-490

ആശുപത്രിയിൽ കെ ജി എം ഒ യുടെ പോസ്റ്റർ പതിച്ചതിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി

മലപ്പുറം:സർക്കാർ ഓഫീസുകളുടെ പരിസരങ്ങളിൽ പോസ്റ്ററുകൾ , ബാനറുകൾ എന്നിവ ഒട്ടിക്കുന്നത് നിരോധിച്ചുകൊണ്ട് 2012 ലെനിർദ്ദേശങ്ങൾ No: 69 20/എ ആർ 13 (2) / 2012/ഉ ഭ പ വ തിയ്യതിതിരുവനന്തപുരം 2012 നവംമ്പർ 28പ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ പരസ്യങ്ങളും മറ്റു പ്രചരണങ്ങളും പാടില്ലെന്ന ഉത്തരവ് ലംഘിച്ച് പോസ്റ്റർ പതിച്ച ഡോക്ടർമാരുടെ സംഘടനയായകെ ജി എം ഒ തൊഴിലാളി സംഘടനയുടെ പേരിലുള്ള പോസ്റ്റർ ഒട്ടിച്ചതിന്, ആശുപത്രി സൂപ്രണ്ട്, ഡിഎംഒഎന്നിവർക്കെതിരെ പരാതി നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിക്കയച്ച പരാതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സർക്കാർ നിർദ്ദേശം ലംഘിച്ചത് ചട്ടവിരുദ്ധമാണെന്നും സർക്കാർ സ്ഥാപനങ്ങളിൽ ഇത്തരം പോസ്റ്റുകൾ ഒട്ടിച്ചതിലൂടെ ഉദ്യോഗസ്ഥർ ഗവർമെൻറ് ഉത്തരവ് ലംഘിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടി കാട്ടിയാണ് പരാതി ജനകീയമായി അയച്ചതുടങ്ങിയത്.മഞ്ചേരി ജനറൽ ആശുപത്രിയിൽ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റം നിശ്ചയിക്കപ്പെട്ട പത്തിലേറെ ഡോക്ടർമാർ കൂട്ട അവധിയെടുത്തത് സമരമായി മാറ്റുകയായിരുന്നു. താലൂക്ക് ആശുപത്രികളിൽ ഡോക്ടർമാരുടെ സേവനം കൂടുതൻ പ്രയോജനപ്പെടുത്തുന്നതിനായുള്ള ഉത്തരവിനെതിരെ മെഡിക്കൽ ലീവെടുത്ത് പ്രതിഷേധിക്കുന്ന കൂട്ട അവധി പ്രഖ്യാപന പോസ്റ്ററുകളാണ് ആശുപത്രികളിൽ പതിച്ചിട്ടുള്ളത്.സർക്കാർ ആശുപത്രികളിൽ ഇത്തരം പോസ്റ്റുകൾ പരസ്യങ്ങൾ പാടില്ലന്ന സർക്കുലർ നിലനിൽക്കെയാണ് ഉദ്യോഗസ്ഥരുടെ നിയമ ലംഘനം’ വ്യാപകമായത്

Comments are closed.