1470-490

ചെട്ടിപ്പടിയിൽ ഹോം ഗാർഡിനെ അടിച്ചു പരിക്കേൽപിച്ച പ്രതി റിമാൻഡിൽ

പരപ്പനങ്ങാടി :ചെട്ടിപ്പടി ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പരപ്പനങ്ങാടി സ്റ്റേഷനിലെ ഹോംഗാർഡിനെ അടിച്ചു പരിക്കേൽപിച്ച സംഭവത്തിൽ പ്രതി റിമാന്റിൽ.വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ചെട്ടിപ്പടി സ്വദേശി പൂവിക്കുറവന്റെ പുരക്കൽ സക്കരിയ്യ (40)ഡ്യൂട്ടിയിലുണ്ടായിരുന്നഹോംഗാർഡ് തെന്നാരംവാക്കയിൽ ശിവദാസനെയാണ് ആക്രമിച്ചത് .കോട്ടക്കടവ് വഴി ചെട്ടിപ്പടിയിലെത്തിയ ഒരു ബസ് തടഞ്ഞതുമായി ബന്ധപെട്ടു ,ബസ് തടഞ്ഞ യുവാവുമായി ശിവദാസൻ സംസാരിക്കുകയും പിന്നീട് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്നു ഹോംഗാർഡ് ശിവദാസനെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് നാട്ടുകാർ പറയുന്നത് .പ്രതി ചെട്ടിപ്പടി സ്വദേശിയായ യുവാവിന്റെ ശക്തമായ ഇടിയെ തുടർന്നു ശിവദാസന്റെ മൂക്കിന് സാരമായ പരിക്കേൽക്കുകയായിരുന്നു. സംഭവത്തിന് ശേഷം അതുവഴി വന്ന പോലീസ് വാഹനത്തിൽ ശിവദാസനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . യുവാവിനെ പരപ്പനങ്ങാടി പോലീസ് സബ്ബ് ഇൻസ്ക്ടർ അരുൺ അറസ്റ്റ് ചെയ്ത് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിപ്രതിയെ 14 ദിവസത്തേക്ക് തിരൂർ സബ്ബ് ജയിലിൽ റിമാന്റ് ചെയ്തു. യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്നും പറയപ്പെടുന്നു . പ്രതി മുൻപും നിരവധി കേസിൽ പ്രതിയായിരുന്നന്ന് പോലീസ് പറഞ്ഞു.

Comments are closed.