1470-490

കൊഴക്കോട്ടൂർ പുൽപറമ്പ് പ്രദേശത്തെ കുടിവെള്ള പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു

അരീക്കോട് : കൊഴക്കോട്ടൂർ പുൽപറമ്പ് പ്രദേശത്തെ കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടന കർമ്മം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.ടി അബ്ദുഹാജി നിർവഹിച്ചു.ന്യുനപക്ഷ ക്ഷേമ വകുപ്പ് ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ വാർഡ്‌ മെമ്പർ ശ്രീജ അനിയൻ അധ്യക്ഷത വഹിച്ചു. എക്സി ക്യുട്ടീവ് എഞ്ചിനിയർ ടി.എൻ ജയകൃഷ്ണൻ റിപ്പോർട്ട്അവതരിപ്പിച്ചു. കുടിവെള്ള പദ്ധതിക്കു വേണ്ടി ടാങ്കും കിണറും നിർമിക്കാൻ ആവശ്യമായ സ്ഥലവും,  വിട്ടു നൽകിയ ഒറ്റകത്ത് മുജീബു റഹ്മാൻ, കോൺട്രാക്ട്ടർ കരുവാട്ട് കുഞ്ഞി മുഹമ്മദ്‌ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസിസ്റ്റന്റ് സ്ക്യൂട്ടീവ് എൻജിനിയർ ടി.പി ജമീല, ഹനീഫ ഒറ്റകത്ത്, കെ.ടി അബ്ദുറഹിമാൻ, എം. ടി മുസ്തഫ.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ സുഹ്‌റ, കെ.സാദിൽ ,സി. കെ ജബ്ബാർ സംസാരിച്ചു

Comments are closed.