1470-490

മുഖ്യമന്ത്രി പിണറായി വിജയന് നേരെ ചാവക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഗുരുവായൂർ : ചാവക്കാട് ജനസദസ്സിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്തെ കൂട്ടുങ്ങൽ ചത്വത്തിൽ നടന്ന നവകേരള സദസ്സിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ മുതുവട്ടൂർ രാജാ ഹാളിന് സമീപത്തു വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്.
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നിഖിൽ . ജി. കൃഷ്ണൻ, നിയോജകമണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി, മുൻ ജില്ലാ വൈസ്പ്രസിഡന്റ് എച്ച്.എം നൗഫൽ, ജില്ലാ ജനറൽ സെക്രട്ടറി ഷർബനൂസ് പണിക്കവീട്ടിൽ, മണ്ഡലം പ്രസിഡന്റുമാരായ ഷിഹാബ് മണത്തല, ജാസിം ചാലിൽ, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ഷാരുഖാൻ, അൻവർ അസൈനരകത്ത്, ഷഫീക് ചെമ്മണ്ണൂർ, അനസ് പാലയൂർ, പി.പി നൗഷാദ്, സുഹാസ് ഷംസുദ്ധീൻ, അജ്മൽ കടപ്പുറം, സനൂപ് താമരത്ത്, റിസ്‌വാൻ കെ.എം എന്നിവരാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.

Comments are closed.