1470-490

ചാവക്കാട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ മഹിളാ കോൺഗ്രസ്‌ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം.
മഹിളാ കോൺഗ്രസ്‌ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

ചാവക്കാട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ മഹിളാ കോൺഗ്രസ്‌ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം.
മഹിളാ കോൺഗ്രസ്‌ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട്: ചാവക്കാട് ജനസദസ്സിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ മുതുവട്ടൂർ സെന്ററിൽ മഹിളാ കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.
മഹിളാ കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി ബീന രവിശങ്കറിന്റെ നേതൃത്വത്തിൽ മഹിളാ കോൺഗ്രസ്സ് നേതാക്കളായ ബേബി ഫ്രാൻസിസ്, ഹിമ മനോജ്‌, റജീന പൂക്കോട്, ഷൈല നാസർ, എം.വി. രാജലക്ഷ്മി തുടങ്ങിയവരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മുതുവട്ടൂർ സെന്ററിലെത്തിയപ്പോൾ കരിങ്കൊടി വീശി പ്രതിഷേധിച്ചത്. കരിങ്കൊടിയുമായി മഹിളാ കോൺഗ്രസ് നേതാക്കൾ റോഡിലേയ്ക്ക് ഇറങ്ങിയതോടെ പൊലീസ് അങ്കലാപ്പിലായി. വനിതാ  നേതാക്കളെ പിടിച്ചു മാറ്റാൻ സ്ഥലത്ത് വനിത പോലീസ് ഉണ്ടായിരുന്നില്ല. മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ നീങ്ങിയതോടെ പുരുഷ പൊലീസ് തന്നെ മഹിളാ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

വനിതാ പോലീസ് ഇല്ലാതെ മഹിളാ കോൺഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിയിൽ മുൻ  ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ പ്രതിഷേധിച്ചു.

Comments are closed.