1470-490

കാണാതായ കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷം:പോലീസ് ആത്മ പരിശോധന നടത്തണം-മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി

കൊല്ലം :ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷം ഉള്ളതിനോടൊപ്പം സംഭവത്തിൽ പ്രതികളെ പിടിക്കാൻ കഴിയാത്തതിൽ പോലീസ് ആത്മ പരിശോധന നടത്തണമെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി.സംസ്ഥാന ത്തൊട്ടാകെ അന്വേഷണം നടക്കുന്നതിനിടയിൽ നിരവധി അന്വേഷണ ഉദ്യോഗസ്ഥ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടടുത്ത് കുട്ടിയെ ഉപേക്ഷിച്ച് അക്രമികൾ കടന്നു കളഞ്ഞത് പോലീസിന്റെ വീഴ്ചയാണ്.പോലീസിന്റെ കാര്യക്ഷമതയിൽ മേനി പറയുമ്പോഴും കുറ്റവാളികൾ രക്ഷപ്പെട്ടു എന്ന് പറയുന്നത് ഞെട്ടിക്കുന്നതാണ്.മൂന്ന് പ്രധാന പാതകളിലൂടെ മാത്രമേ കൊല്ലം നഗരത്തിലേക്ക് എത്താൻ കഴിയൂ.ഇത്രയും കർശനമായ വാഹന പരിശോധനകൾക്കും അന്വേഷണത്തിനും ഇടയിൽ പട്ടാപ്പകൽ എങ്ങനെയാണ് അവർ കൊല്ലം നഗരത്തിലേക്ക് എത്തിയത് എന്ന് പോലീസ് കണ്ടെത്തണം.കാമറകളെ ആശ്രയിക്കുന്നതിനപ്പുറത്ത് ശക്തമായ അന്വേഷണം നടത്തുവാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് ആഭ്യന്തര വകുപ്പ് പരിശോധിക്കണമെന്നും മുവാറ്റുപുഴ അഷ്‌റഫ്‌ മൗലവി ആവശ്യപ്പെട്ടു.

Comments are closed.