1470-490

ഖബറടക്കത്തിന് മുൻപ് സഹോദരന്റെ പരാതി യുവാവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തും

J

പരപ്പനങ്ങാടി : ഖബറടക്കത്തിന് മിനിറ്റുകൾക്ക് മുൻപ് സഹോദരന്റെ പരാതി യുവാവിന്റെ മൃദ്ദേഹം പോസ്റ്റ് മോർട്ടം ചെയ്യും.പരപ്പനങ്ങാടി പനയത്ത് പള്ളിക്ക് സമീപം പട്ടണത്ത് സക്കീറിന്റെ മൃദ്ദേഹമാണ് സഹോദരൻ ഫൈസലിന്റെ പരാതിയിൽ നടപടിയെടുത്തത്ദിവസങ്ങൾക്ക് മുന്നെ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കയാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രി സക്കീർ മരണപെട്ടത്.ഇന്ന് രാവിലെ 11 മണിക്ക് മൃദ്ദേഹം പനയത്ത് ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കാൻ ബന്ധുക്കളും മറ്റും നിൽക്കുന്നതിനിടെയാണ് പരപ്പനങ്ങാടി പോലീസിൽ പരാതിപെടുന്നത്.ഉടനെ ഖബറടക്കത്തിന് മൃദദ്ധേഹം എടുക്കാതെ പോസ്റ്റ്മോർട്ട നടപടിയിലേക്കു നീങ്ങുകയായിരുന്നു.മരണപെട്ട സക്കീറിന്റെ ഭാര്യ പിതാവ് ആഴ്ചകൾക്ക് മുന്നെ തീവണ്ടി തട്ടി മരിച്ചിരുന്നു. ഇതെല്ലാം സൂചിപ്പിച്ചാണ് പരാതി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഖബറടക്കും

Comments are closed.