1470-490

ജസ്റ്റിസ് എം. ഫാത്തിമ ബീവി, നഷ്ടമായത് പത്തനംതിട്ടയുടെ അഭിമാനം – എസ് മുഹമ്മദ് അനീഷ്‌

പത്തനംതിട്ട : സുപ്രീംകോടതി ജഡ്ജി, തമിഴ്നാട് ഗവർണർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം തുടങ്ങി രാജ്യത്തിൻ്റെ ബഹുമുഖ മേഖലകളിൽ പ്രവർത്തിച്ച അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവി ജില്ലയുടെ അഭിമാനമായിരുന്നുവെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ്. പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും തളരുന്നവരല്ല എന്ന് തമിഴ്നാട് ഗവർണറായിരിക്കെ അവർ തെളിയിച്ചു. ചരിത്രത്തിൽ ഇടംപിടിച്ച് രാജ്യത്തിൻറെ സുപ്രീംകോടതി ജഡ്ജി ആയത് അവരുടെ ഇച്ഛാശക്തിയുടെ ഫലമാണ്. പ്രവർത്തിച്ച മേഖലകളിലൊക്കെ തന്റേതായ വ്യക്തിത്വം അടയാളപ്പെടുത്താൻ അവർക്ക് കഴിഞ്ഞിരുന്നു. ഭരണഘടനയിൽ അധിഷ്ഠിതമായ ജീവിതക്രമം അവർ അവസാന നാൾ വരെയും കർക്കശമായി പിന്തുടർന്നു. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

Comments are closed.