1470-490

നവകേരള സദസിൻ്റെ ഭാഗമായി കൂട്ടയോട്ടവും ഫുട്ബോൾ മൽസരവും ഒരുക്കി സംഘാടകർ

അരീക്കോട്- നവകേരള സദസ്സിനോടനുബന്ധിച്ച് ഏറനാട് മണ്ഡലത്തിലെ അരീക്കോട് കൂട്ടയോട്ടവും ഫുട്ബോള്‍ മത്സരവും സംഘടിപ്പിക്കുമെന്ന് സംഘാടക൪ പത്രസമ്മേളനത്തില്‍ അറിയിച്ചു. 26 (ഞായ൪) വൈകീട്ട് 4.30ന് വി കെ എം പരിസരത്ത് നിന്നും പഞ്ചായത്ത് സ്റ്റേഡിയത്തിലേക്കാണ്കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. രാജ്യത്തിൻ്റെഅഭിമാന താരമായ സമദ് മാസ്റ്റ൪ ഫ്ലാഗ് ഓഫ് ചെയ്യും. യു ഷറഫലി, അബ്ദു മാസ്റ്റ൪ കീഴുപറമ്പ്, കെ ഭാസ്ക്കരന്‍ നേതൃത്വം നല്‍കും.27ന് തിങ്കള്‍ എം ഇ എ കോളജ് ഗ്രൌണ്ടില്‍ കേരള പോലീസും എഫ് സി അരീക്കോടും തമ്മില്‍ വൈകീട്ട് നാലിന് ഫുട്ബോള്‍ മത്സരം നടത്തും. ഏജീ് താരം അസ്ഹറുദ്ദീന്‍, എം പി സക്കീ൪, ഐ എം വിജയന്‍ ചീഫ് കോച്ചായ കേരള പോലീസ് ടീമിന് വേണ്ടി യുവ താരങ്ങൾള്‍ കളത്തിലിറങ്ങും. മത്സരം സൌജന്യമായിരിക്കുമെന്നും വിജയികള്‍ക്ക് ട്രോഫിസമ്മാനിക്കുമെന്നും സംഘാടക൪ അറിയിച്ചു. 28ന് വിളംബര ജാഥയും ഒരുക്കിയിട്ടുണ്ടെന്ന് അഡ്വ. മുഹമ്മദ് ശരീഫ്, കെ സാദില്‍, കെ അബ്ദുറഹിമാന്‍, കാഞ്ഞിരാല അബ്ദുല്‍ കരീം എന്നിവ൪ അറിയിച്ചു.

Comments are closed.