1470-490

അനധികൃത മദ്യവിൽപ്പന ഒരാൾ പോലീസ് പിടിയിൽ.

പെരുമ്പാവൂർ : പോഞ്ഞാശേരി അഞ്ജനത്തിൽ നൗഷാദ് (56) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. ബൈക്കിലായിരുന്നു വിൽപ്പന. പിടികൂടുമ്പോൾ മൂന്ന് ലിറ്ററോളം മദ്യം ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. ആളുകളുടെ അടുത്തെത്തിച്ചായിരുന്നു വിൽപ്പന. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ റിൻസ് എം.തോമസ്, എ.എസ്.ഐ ഷിബു മാത്യു, സീനിയർ സിപിഒ പി.എ അബ്ദുൾ മനാഫ്, സി.പി.ഒ കെ.എ അഭിലാഷ് തുടങ്ങിയവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments are closed.