1470-490

അപസ്മാരം വന്നു റോഡരികിൽ കിടന്ന യുവാവിന്റെ ജീവൻ രക്ഷിച്ച് മാള സബ് ഇൻസ്പെക്ടർ സി കെ സുരേഷും സംഘവും

രവി മേലൂർ

മാള : ഇന്നലെ രാത്രി 11 മുക്കാലിനു ഒരാളെ സംശയാസ്പദമായ രീതിയിൽ കണ്ടു എന്നും പറഞ്ഞ് മാള പോലീസിന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് വടമ പാമ്പുമേക്കാട്ട് മനയുടെ അടുത്തുള്ള ബസ്റ്റോപ്പിൽ നൈറ്റ് പെട്രോളിംഗിൽ ഉണ്ടായിരുന്ന എസ് ഐ സുരേഷും സംഘവും എത്തിയത്. അപസ്മാരം വന്ന് റോഡ് അരികിൽ കിടന്ന് ജീവനുവേണ്ടി കഷ്ടപ്പെടുന്ന പാറപ്പുറം സ്വദേശിയായ 28 കാരനെയാണ് മാള പോലീസ് കണ്ടത്. ഉടൻതന്നെ ആംബുലൻസിന് കാത്തുനിൽക്കാതെ സുരേഷും സംഘവും യുവാവിനെ പോലീസ് ജീപ്പിൽ കയറ്റി മാളയിലെ ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. അതിനുശേഷം മാള പോലീസ് യുവാവിന്റെ വീട്ടിൽ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ അച്ഛൻ ഇന്ന് വെളുപ്പിന് 1 30 ഓടെ ആശുപത്രിയിൽ എത്തിച്ചേരുകയും ചെയ്തു. മാള പോലീസ് അവസരോചിതമായി ഇടപെട്ട് പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് മാത്രമാണ് യുവാവിന്റെ ജീവൻ രക്ഷിക്കാൻ ആയതെന്ന് യുവാവിനെ ചികിത്സിച്ച ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർ മാർട്ടിൻ പറഞ്ഞു. സി കെ സുരേഷിനെ കൂടാതെ ഷഗിൻ, മിഥുൻ, രജനി എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Comments are closed.