1470-490

ഒ വി വിജയൻ സ്മാരക ശിശുദിന പുരസ്കാരം അബിയ്യ ഫാത്തിമക്ക്

തിരുവനന്തപുരം: ശിശുദിനത്തോടനുബന്ധിച്ച് ഇന്ത്യൻ റൈറ്റേഴ്സ് ഫോറം അഖില കേരള അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഒ വി വിജയൻ സ്മാരക പുരസ്കാരത്തിനായുള്ള പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ അബിയ്യ ഫാത്തിമക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ആസ്വാദനക്കുറിപ്പാണ് തയ്യാറാക്കിയത്. ഈ വർഷത്തെ യു.എസ്.എസ് സ്കോളർഷിപ്പ് വിജയി കൂടിയായ അബിയ്യ ഫാത്തിമ മലപ്പുറം ജില്ലയിലെ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയും ആബിദ് തറവട്ടത്ത് – ലുബ്ന ദമ്പതികളുടെ മകളുമാണ്. നവംബർ 14 ന് തിരുവനന്തപുരം മാതൃഭൂമി ബുക്സിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രമുഖ ചെറുകഥാകൃത്ത് ബി.മുരളി പുരസ്കാരം സമ്മാനിക്കും.

Comments are closed.