1470-490

ബാലസംഘം വർണ്ണോത്സവം സംഘടിപ്പിച്ചു

രവി മേലൂർ

ചാലക്കുടി. ബാലസംഘം സംഘടിപ്പിക്കുന്ന കുട്ടികളുടെ സംസ്ഥാന ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി ചാലക്കുടി ബാലസംഘം ഏരിയ കമിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വർണ്ണോത്സവം- പെയിന്റിംങ്ങ് മത്സരം സംഘടിപ്പിച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി നടത്തിയ മത്സരം മികച്ച ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ചാലക്കുടി ഏരിയ പ്രസിഡന്റ് നടാഷ ഇ.എസ്. അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രക്കാരനായ സുരേഷ് മുട്ടത്തി, ബാലസംഘം ഏരിയ കൺവീനർ അഡ്വ. കെ.ആർ.സുമേഷ്, കെ.ഐ. അജിതൻ, പി.വി. സന്തോഷ്, എസ്. അഭിഷേക്, തിലകൻ കെ., സി.പി. നിരഞ്ജൻ, കെ.എസ് നിവേദിത, പി.എസ്. ദേവി കൃഷ്ണ എന്നിവർ പ്രസംഗിച്ചു. പഴയ ഗ്രാമീണ കാഴ്ചകൾ എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 65 കുട്ടികൾ പങ്കെടുത്തു. ഒക്ടോബർ 21, 22 തിയ്യതികളിലായി തൃശൂരിൽ നടക്കുന്ന കുട്ടികളുടെ സംസ്ഥാന ലിറ്ററേച്ചർ ഫെസ്റ്റിവൽ കേരള സാഹിത്യ അക്കാഢമി ചെയർമാൻ സച്ചിദാനന്ദൻ ഉദ്ഘാടനം നിർവ്വഹിക്കും കഥ, കവിത, സിനിമ, ചരിത്രം പരിസ്ഥിതി, ശാസ്ത്രം, ശിൽപകല, നാടകം എന്നി വിഷയങ്ങളിൽ ആണ് കുട്ടികളുടെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

Comments are closed.