1470-490

മുഖ്യമന്ത്രിഇരകൾക്കൊപ്പമല്ലവേട്ടക്കാർക്കൊർക്കൊപ്പമാണ് – അഡ്വ. ജെബി മേത്തർ എം.പി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :കരുവന്നൂർ ബാങ്ക് തട്ടിപ്പിൽമുഖ്യമന്ത്രി ഇരകൾക്കൊ പ്പമല്ല -വേട്ടക്കാർക്കൊപ്പമാണ് – മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജെബി മേത്തർ എം.പി. മഹിളാ കോൺഗ്രസ്സ് സം ഘടിപ്പിച്ചകേരള പര്യടന പരിപാടി യായ ഉത്സാഹിന് വള്ളിക്കുന്ന് ബോക്ക് മഹിളാകോൺഗ്രസ്സ് കമ്മറ്റി കോഹിനൂരിൽ നൽകിയ സ്വീകരണ യോഗവും കൺവെ ൻഷനും ഉദ്ഘാടനം ചെയ്തു സം സാരി ക്കുകയായിരുന്നു അവർ. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ലോക്ക ൽ കമ്മിറ്റി മുതൽ പോളിറ്റ് ബ്യൂറോ വരെയുള്ളവർ തുടർഭരണം തട്ടി പ്പും വെട്ടിപ്പുമാക്കി മാറ്റിയിരിക്കുക യാണ്.എല്ലാ തട്ടിപ്പിന്റെയും ആ ചെയിനിന്റെയും കണ്ണികളാകുന്ന സാഹചര്യമാണ് നമ്മൾ കാണുന്ന ത്. ബാങ്ക് തട്ടിപ്പിൽമുഖ്യമന്ത്രി ഒരു ഇരയെ പോലും കാണാൻ സന്നദ്ധ നായിട്ടില്ല എന്നതാണ് വസ്തുത യെന്നും എം പി വ്യക്തമാക്കി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസി ഡണ്ട് അഡ്വക്കറ്റ് വിഎസ് ജോയ് മുഖ്യപ്രഭാഷണം നടത്തി.മഹിളാ കോൺഗ്രസ് വള്ളിക്കുന്ന് ബ്ലോക്ക് പ്രസിഡണ്ട് പിടി ബിന്ദു അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെ ക്രട്ടറിമാരായ വനജ ടീ ച്ചർ,ആ മി നമോൾ,ജില്ലവൈസ് പ്രസിഡണ്ട് മാരായ ഷക്കീല,വത്സല,ജില്ലാ ജന റൽ സെക്രട്ടറിമാരായ സരിത,ആ മിന ആലുങ്ങൽ ,ജില്ലാ സെക്രട്ടറി മാരായ കല്യാണി രാമചന്ദ്രൻ,ശോ ഭന,അനിതാ പത്മകുമാർ,രാജേ ശ്വരി,വള്ളിക്കുന്ന് ബ്ലോക്ക് കോ ൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി ഐ വീരേന്ദ്രകുമാർ,മഹിളാ കോ ൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അനി തദാസ് എന്നിവർ പ്രസംഗിച്ചു.

Comments are closed.