1470-490

കേരള സർക്കാരിന്റെ കായകൽപം അവാർഡിനോടനുബന്ധിച്ച് ഇൻസ്പെക്ഷന് തയ്യാറെടുത്ത് അരീക്കോട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി.ട്രോളുകളുമായി സോഷ്യൽ മീഡിയ

അരീക്കോട് :കേരള സർക്കാരിന്റെ കായകൽപം അവാർഡിനോടനുബന്ധിച്ച് ഇൻസ്പെക്ഷന് തയ്യാറെടുത്ത് അരീക്കോട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി.ശനിയാഴ്ച അനുബന്ധ ഉദ്യോഗസ്ഥസന്ദർശനമുണ്ടെന്ന് ബന്ധപ്പെട്ടവരിൽ നിന്നുള്ള വിവരംആശുപത്രിസൗകര്യ പരിപാലനംശുചിത്വവുംമാലിന്യസംസ്കരണംഅണുബാധനിയന്ത്രണം സഹായസേവനങ്ങൾ ആശുപത്രി അതിർത്തിക്കപ്പുറംസൗകര്യങ്ങൾ വൃത്തിയും ശുചിത്വവുമുള്ളതായി ഉറപ്പാക്കുന്നതിന് മികവിന്റെ നിലവാരത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയവയാണ് മാനദണ്ഡമായി കണക്കാക്കുന്നത്എന്നാൽ അരീക്കോട് താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കാത്തതിനെതിരെ ജനകീയ പ്രതീഷേധം ശക്തമായ സാഹചര്യത്തിലാണ്അരീക്കോട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി മോടിപിടിപ്പിച്ച് ഇൻസ്പെക്ഷന് തയ്യാറെടുക്കുന്നത്,2013 ൽ താലൂക്ക് ആശുപത്രിയായി ഉയർത്തി പത്തു വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആശുപത്രി മാനേജ്മെൻറ് കമ്മറ്റിയും ആരോഗ്യ വകുപ്പും തയ്യാറാകത്ത് ഏറെ പ്രതിഷേധത്തിന് കാരണമായി കിടത്തി ചികിൽസയും അത്യാഹിത വിഭാഗവും ഇല്ലാത്തതിനാൽ രോഗികൾക്ക് മറ്റു ആശുപത്രികളെ സമീപ്പിക്കേണ്ട അവസ്ഥയിലാണ്.പ്രതിദിനം ആയിരത്തിലേറെ രോഗികൾ ഒ പി യിൽ ചികിൽസ തേടുന്നുണ്ട് എട്ടു ഡോക്ടർമാർ ഉണ്ടെങ്കിലും ബന്ധപ്പെട്ട സ്പെഷലിസ്റ്റുകളൂം അനു ബന്ധസൗകര്യങ്ങളുമില്ല. ആഴ്ചയിൽഒരുദിവസമാണ് ഷുഗർ പേഷ്യൻറുകൾക്ക് പരിശോദനയുള്ളത്, ഡോക്ടർമാരുടെ കുറവുള്ളതിനാൽപ്രായമായവർ പോലും മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയിലാണ് മറ്റു സർക്കാർ ആശുപത്രികളിൽ ആഴ്ച്ചകളിൽ രണ്ട് ദിവസമുണ്ടായിരിക്കെ അരീക്കോട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഒരു ദിവസമാക്കി ചുരുക്കിയത് സീനിയർ പൗരൻമാർക്ക് ബുദ്ധി മുട്ട് സൃഷ്ടിക്കുന്നുണ്ട് അരനൂറ്റാണ്ട് പിന്നിട്ട കാലപഴക്കമുള്ള ആശുപത്രി കെട്ടിടങ്ങളുടെ സീലിംഗുകൾ തകർന്നുവീണു തുടങ്ങിയിരിക്കുന്നു.25 കോടി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടും പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിപുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ബന്ധപ്പെട്ടവർ അലംഭാവം കാണിക്കുന്നതിനെതിരെയും ആശുപത്രിയിലെ അനാസ്ഥക്കെതിരെയും നിരവധി പരാതികൾ ആരോഗ്യ വകുപ്പിന് ജനങ്ങൾ അയച്ചിരുന്നു. ഈയൊരു ഘട്ടത്തിലാണ് കായ കൽപ്പം സെലക്ഷനു മുന്നോടിയായുള്ള ഉദ്യോഗസ്ഥ സന്ദർശനം നവസാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധ ട്രോളുകളായത്

Comments are closed.