1470-490

ലോക്‌സഭാ മണ്ഡല പുനർനിർണയനീക്കം: കേരളത്തിന് ആശങ്ക

ന്യൂഡൽഹി
കേന്ദ്രസര്‍ക്കാരിന്റെ ലോക്‌സഭാ മണ്ഡല പുനർനിർണയനീക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ വന്‍ തിരിച്ചടിയാകുമെന്ന് ആശങ്ക. ജനസംഖ്യമാത്രം മാനദണ്ഡമാക്കി മണ്ഡല പുനർനിർണയം നടത്തുന്നത്‌ ജനസംഖ്യാനിയന്ത്രണത്തിൽ നേട്ടം കൈവരിച്ച സംസ്ഥാനങ്ങള്‍ക്ക് പ്രതികൂലമാകും. ലോക്‌സഭയുടെ അംഗബലം വര്‍ധിപ്പിക്കാതെ മണ്ഡല പുനർനിർണയം നടത്തിയാല്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ 24 സീറ്റ്‌ നഷ്ടമാകും. കേരളത്തിൽ ആറും തമിഴ്‌നാട്ടിൽ പതിനൊന്നും സീറ്റ്‌ കുറയും.

ലോക്‌സഭയുടെ നിലവിലെ അംഗബലം വർധിപ്പിക്കുമോ എന്നതിൽ തീരുമാനമായിട്ടില്ല. 888 പേർക്ക്‌ ഇരിക്കാൻ കഴിയുന്ന വിധത്തിലാണ്‌ പുതിയ പാർലമെന്റ്‌ മന്ദിരത്തിലെ ലോക്‌സഭാ ഹാൾ. കാൽനൂറ്റാണ്ടിനകം ജനസംഖ്യാ വളർച്ചനിരക്കിൽ സന്തുലനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ലോക്‌സഭാ മണ്ഡല പുനർനിർണയം 2026 വരെ മരവിപ്പിക്കാൻ 2002ൽ ഭരണഘടനാ ഭേദഗതി ചെയ്തത്. എന്നാൽ, രണ്ടു പതിറ്റാണ്ടിൽ മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌, ബിഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ജനസംഖ്യ 12–-15 ശതമാനം വർധിച്ചപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാവളർച്ച ആറുമുതൽ 10 വരെ ശതമാനംമാത്രം. നിലവിലെ ജനസംഖ്യപ്രകാരം മണ്ഡല പുനർനിർണയം നടത്തിയാൽ ഉത്തരേന്ത്യയിൽ പുതുതായി 32 സീറ്റ്‌ രൂപംകൊള്ളും.

അതേസമയം, ലോക്‌സഭയുടെ അംഗബലം വർധിപ്പിക്കാൻ തീരുമാനിച്ചാൽ ഉത്തർപ്രദേശിൽ സീറ്റുകളുടെ എണ്ണം 80ൽനിന്ന്‌ 143 ആയി പെരുകും. അപ്പോഴും കേരളത്തിലെ സീറ്റുകള്‍ 20 ആയി തുടരും. തമിഴ്‌നാട്ടിലേത്‌ 39ൽനിന്ന്‌ 49 ആകുമെന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ജമ്മു കശ്‌മീർ, അസം എന്നിവിടങ്ങളിൽ അടുത്തിടെ മണ്ഡല പുനർനിർണയം നടത്തിയത്‌ ബിജെപിയുടെ രാഷ്‌ട്രീയതാൽപ്പര്യം മുൻനിർത്തിയാണ്‌

Comments are closed.