1470-490

അരീക്കോട് ഡോക്റ്റേഴ്സ് റോഡ് തകർന്ന നിലയിൽനടപടിയെടുക്കാതെ അരീക്കോട് ഗ്രാമ പഞ്ചായത്ത്‌

അരീക്കോട് : ഏറെ ഗതാഗത തിരക്കുള്ള എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലേക്കുള്ള അരീക്കോട് ബസ് സ്റ്റാൻഡ് ബൈപാസ് റോഡായ ഡോക്റ്റേഴ്സ് റോഡ് തകർന്ന നിലയിൽ’സ്റ്റാൻഡിൽ നിന്ന് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗം വരെ അരീക്കോട് പഞ്ചായത്തിന്നു കീഴിലാണെന്നും വർഷങ്ങളായി റോഡ് തകർന്നിട്ടും പഞ്ചായത്ത് ഭരണസമിതി അവഗണിക്കുകയാണെന്നും ഓട്ടോ ഡ്രൈവർമാർ പറയുന്നു.പ്രതിദിനം അഞൂറിലേറെ വാഹനങ്ങൾ കടന്നു പോകുന്ന റോഡിൻ്റെഇരുവശങ്ങളും തകർന്ന നിലയിലാണ്. റോഡിലേക്ക് ഇറക്കി വെച്ച രീതിയിലുള്ള നിർമിതികളും കാൽനടയാത്രക്കാർക്ക് തടസമാകുന്നുണ്ട്. ഇവിടെ തന്നെയാണ് ഓട്ടോ പാർക്കും അനുവദിച്ചത്. ഇതിനിടെ വാട്ടർ അതോറിറ്റിയുടെ ക്വാറി വേസ്റ്റ് റോഡ് അരികിൽ നിക്ഷേപിച്ചത് മാറ്റാത്തതും ബസുകൾക്ക് തടസമാകുന്നുണ്ട്. ട്രെയിനേജിലേക്ക് സ്റ്റാൻഡിൽ നിന്നുള്ള വെള്ളം ഒഴുകുന്ന രീതിയിൽ റോഡ് ക്രമപ്പെടുത്തിയാൽ മഴക്കാലത്ത് തകർച്ച ഒഴിവാക്കാൻ കഴിയും നിലവിൽ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. വിഷയംഅരീക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് അടിയന്തിര നടപ്പടി ഉണ്ടാകുമെന്നും ബസ്സ്റ്റാൻഡിൽ മാലിന്യ നിക്ഷേപത്തിന് കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു തുടർനടപടി അടിയന്തിരമായി സ്വീകരിക്കാതിരുന്നാൽ ബന്ധപ്പെട്ടവർക്കെതിരെ പരാതി സമർപ്പിക്കുമെന്നും കയ്യേറ്റം നടന്നിട്ടുണ്ടെങ്കിൽ ഒഴിപ്പിക്കാനുള്ള നടപ്പടി സ്വീകരിക്കണമെന്നും അരീക്കോട് മേഖലാ റോഡ് സുരക്ഷാ ഭാരവാഹികൾ പറഞ്ഞു.

Comments are closed.