താനൂർ കസ്റ്റഡി കൊലപാതകം: അവസാനം, പോലിസുകാർക്കെതിരേ കൊലക്കുറ്റം, പ്രതിപ്പട്ടിക സമർപ്പിച്ചു

പരപ്പനങ്ങാടി : താനൂർ കസ്റ്റഡി കൊലപാതക കേസിൽ പോലിസ് ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റംചുമത്തി. എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥരായ നാല് പേർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.ഇന്നലെ ഹൈകോടതി കേസിന്റെ കേസ് ഡയറി ഹാജരാക്കാൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കൊലകുറ്റം ചുമത്തി പ്രതിപട്ടിക ദൃതി പിടിച്ച് തയ്യാറാക്കിയത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ എസ്‌സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യൂ, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്.ക്രൈംബ്രാഞ്ച് പ്രതിപ്പട്ടിക ഉൾപ്പടെയുള്ള റിപ്പോർട്ട് സമർപ്പിച്ചു. സമർപ്പിച്ചത് ആദ്യഘട്ട പ്രതിപട്ടികയാണ്. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് വിവരം.കൊലപാതകം ചെയ്തതിന് തുല്യം കുറ്റം തന്നെയാണ് പ്രതികളെ സഹായിക്കുന്നവർക്കും .തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ നേതൃത്വം കൊടുത്ത മലപ്പുറ എസ് പിക്കെതിരെയും കുറ്റം ചാർത്താത്തത് വിവാദമായിട്ടുണ്ട്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതക കുറ്റം), 342 (അന്യായമായി തടങ്കലിൽ വയ്ക്കുക), 346 (രഹസ്യമായി അന്യായമായി തടങ്കലിൽ വെക്കൽ), 348 (ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കൽ), 330 (ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ), 323 (ദേഹോപദ്രവം ഏൽപ്പിക്കൽ), 324 (ആയുധം ഉപയോഗിച്ച് മർദ്ദിച്ച് ഗുരുതര പരിക്ക് ഏൽപ്പിക്കൽ), 34 (സംഘം ചേർന്നുള്ള കുറ്റകൃത്യം) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
Comments are closed.