വാണിജ്യ സിനിമകൾക്കും അവാർഡ്

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തികച്ചും അപ്രതീക്ഷിതമായ പുരസ്‌കാര പ്രഖ്യാപനമാണ് നടന്നിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആര്‍ട്ട് സിനിമകള്‍ക്കൊപ്പം തന്നെ വാണിജ്യ സിനിമകളെ തേടിയും പുരസ്‌കാരങ്ങളെത്തിയിട്ടുണ്ട്. ഈ പുരസ്‌കാര നേട്ടത്തില്‍ മലയാളത്തിലും അഭിമാനാര്‍ഹമായ നേട്ടങ്ങളുണ്ട്.
ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം മലയാളത്തിനും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനത്തിലുണ്ട്. മലയാളത്തിലെ പുരസ്‌കാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഇന്ദ്രന്‍സിന്റെ നേട്ടമാണ്. ജൂറിയുടെ പ്രത്യേക പരാമര്‍ശമാണ് ഇന്ദ്രന്‍സിനെ തേടിയെത്തി. ഹോം എന്ന സിനിമയിലെ പ്രകടനത്തിനാണ് ഇന്ദ്രന്‍സിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചത്. കടൈസി വ്യവസായിലെ പ്രകടനത്തിന് ശ്രീ നല്ലന്ദിയ്ക്കും പ്രത്യേക പരാമര്‍ശമുണ്ട്.
l
Comments are closed.