1470-490

കോട്ടപ്പുറം സി ബി എൽ വള്ളംകളി; സെപ്റ്റംബർ 16ന്

കൊടുങ്ങല്ലൂർ: ടൂറിസം വകുപ്പിന്റെ കീഴിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ കോട്ടപ്പുറം സി ബി എൽ വള്ളംകളി സെപ്റ്റംബർ 16ന് നടക്കും. വള്ളംകളിയോടനുബന്ധിച്ച് വിവിധ സാംസ്കാരിക കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനും മേത്തല കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ തീരുമാനിച്ചു.

വി. ആര്‍. സുനിൽകുമാർ എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി. കെ. ഗീത, മുൻ ചെയർമാനും കൗൺസിലറുമായ കെ. ആർ. ജൈത്രൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി. ഐ സുബൈർ കുട്ടി, നഗരസഭാ സെക്രട്ടറി എൻ കെ വൃജ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാതല സംഘാടക സമിതി ഭാരവാഹികളായി വി ആർ സുനിൽകുമാർ എം എൽ എ (ചെയർമാൻ), ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ (ജനറൽ കൺവീനർ), പി ഐ സുബൈർ കുട്ടി (കൺവീനർ) എന്നിവരടങ്ങുന്ന 251 അംഗ കമ്മിറ്റി രൂപീകരിച്ചു.

Comments are closed.