1470-490

മൂന്നിയൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി

തിരൂരങ്ങാടി : വാടക കോർട്ടേഴ്സിൽ വെച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി.മൂന്നിയൂർ ആലിൻചുവട്ടിൽ പാറക്കാവ് ഓട്ടോ ഡ്രൈവർ കൂടിയായ ജയനാണ് മഞ്ചേരി കോടതിയിൽ കീഴടങ്ങിയത്.കഴിഞ്ഞ പതിനൊന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ബന്ധുക്കൾ അടക്കം പരാതിപെട്ടിട്ടും തിരൂരങ്ങാടി പോലീസ് കേസ് എടുത്തില്ലന്ന് പറയപെടുന്നു. പിന്നീട് പെൺകുട്ടി പഠിക്കുന്ന അധ്യാപകരുടെയും ചൈൽഡ് ലൈനിന്റെയും , ശക്തമായ ഇടപെടലിനെ തുടർന്നാണ് കേസ് രജിസ്ട്രർ ചെയ്യുന്നത്.ഇക്കഴിഞ്ഞ 16ാം തിയതിയാണ് കേസ് രജിസ്ടർ ചെയ്തത് .പിന്നീട് പരപ്പനങ്ങാടി കോടതിക്ക് മുൻപാകെ കുട്ടിയുടെ മൊഴിയെടുത്തിട്ടും മാധ്യമങ്ങളെയടക്കം അറിയിക്കാൻ പോലീസ് തയ്യാറാകാത്തത് വിവാദമായിരുന്നു.പ്രദേശത്തെ ആർ.എസ്.പ്രവർത്തകനായ ജയനെ പിടികൂടാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.ഇതിനിടെയാണ് ഇന്നലെ ഇയാൾ മഞ്ചേരി കോടതിയിൽ കീഴടങ്ങിയ യത് പ്രതിയെ കോടതി റിമാന്റെ ചെയ്തു.

Comments are closed.