ചാലക്കുടി കോടതി സമുച്ചയത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്കുമാര്‍ ജോസഫ് എം.എല്‍.എ അറിയിച്ചു
രവി മേലൂർ

ചാലക്കുടി,ഒന്നാം ഘട്ട നിര്‍മ്മാണത്തിനായി അനുദിച്ചിരുന്ന 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കെട്ടിടത്തിൻ്റെ പ്ലാസ്റ്ററിംഗ്, ഫ്ലോറിംഗ്, പെയിന്റിംഗ്, സാനിറ്ററി, പ്ലംബിംഗ്, ഇലക്ട്രിഫിക്കേഷന്‍, ഇലക്ട്രോണിക്സ്, റാമ്പ്, ചുറ്റുമതില്‍, ലിഫ്റ്റ്, അഗ്നി രക്ഷാ സൗകര്യങ്ങള്‍, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചിട്ടുള്ളതെന്നും എം.എല്‍.എ കൂട്ടി ചേർത്തു. സ്പെഷ്യൽ ബിൽഡിങ്ങ് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർമ്മാണച്ചുമതല. സാങ്കേതികാനുമതിയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കുമെന്നും എം എൽ എ അറിയിച്ചു.
Comments are closed.